»   » ദീപാവലിക്ക് കൊമ്പുകോര്‍ക്കാന്‍ പാണ്ടിയനാടും

ദീപാവലിക്ക് കൊമ്പുകോര്‍ക്കാന്‍ പാണ്ടിയനാടും

Posted By:
Subscribe to Filmibeat Malayalam

തമിഴ് നടന്‍ വിശാന്‍ നായകനാകുന്നതോടൊപ്പം നിര്‍മാതാവിന്റെ കുപ്പായവും അണിയുന്ന ചിത്രമാണ് പാണ്ടിയനാട്. സുന്ദരപാണ്ടിയന്‍ കുംമ്കി എന്നീ ചിത്രങ്ങളിലൂടെ തമിഴരുടെ സ്വന്തമായി മാറിയ മലയാളിപെണ്‍കുട്ടി ലക്ഷ്മി മേനോന്‍് ചിത്രത്തില്‍ വിശാലിന്റെ നായികയായെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേക.

ദീപാവലിക്ക് തിരികൊളുത്താന്‍ വേണ്ടിയാണ് പാണ്ടിയനാട് തയ്യാറെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയ താരങ്ങല്‍ മലയാളം തമിഴ് സിനിമകളെ കുറിച്ചും തങ്ങളുടെ സിനിമാ സങ്കല്‍പ്പത്തെകുറിച്ചും ആരാധകരോട് പങ്കു വച്ചു.

പാണ്ടിയ നാട് എന്ന സിനിമയെയും താരങ്ങളൂടെ വാക്കുകളും ചിത്രങ്ങളിലൂടെ.

പാണ്ടിയനാട് ദീപാവലിക്ക്

സുസീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് പാണ്ടിയ നാട്

പാണ്ടിയനാട് ദീപാവലിക്ക്

വിശാലാണ് ചിത്രത്തില്‍ നായകന്റെ വേഷത്തിലെത്തുന്നത്.

പാണ്ടിയനാട് ദീപാവലിക്ക്

വിശാല്‍ ചിത്രത്തിലെ നായകന്‍ മാത്രമല്ല. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നതും വിശാല്‍ തന്നെയാണ്.

പാണ്ടിയനാട് ദീപാവലിക്ക്

സിനിമയില്‍ അഭിനയവും പാട്ടും സഹസംവിധായകനായും എത്തിയ വിശാലിന്റെ നാലമത്തെ വേഷമാണ് നിര്‍മാതാവ്. അത് ഈ ചിത്രത്തിലൂടെയാണ്.

പാണ്ടിയനാട് ദീപാവലിക്ക്

നല്ല റോളുകള്‍ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കും എന്ന് പറഞ്ഞ വിശാല്‍ മലയാളത്തില്‍ ഏറ്റവും ഇഷ്ടം മോഹന്‍ലാലിനെയാണെന്നും അറിയിച്ചു. മലയാളി നടിമാരോടാണ് തന്റെ അധിക സിനിമകളും ഒരുങ്ങിയിട്ടുള്ളതെന്നും വിശാല്‍ ചൂണ്ടിക്കാട്ടി

പാണ്ടിയനാട് ദീപാവലിക്ക്

മലയാളത്തിലൂടെ വന്ന് തമിഴില്‍ കാലുറപ്പിച്ച കൊച്ചിക്കാരി ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ വിശാലിന്റെ നായിക

പാണ്ടിയനാട് ദീപാവലിക്ക്

ചിത്രത്തില്‍ ഒരു സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്.

പാണ്ടിയനാട് ദീപാവലിക്ക്

സുന്ദരപാണ്ടിയന്‍, കുംമ്കി എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ വിന്നില്‍കൊടി പറത്തിയ ലക്ഷ്മിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടത്രെ. പക്ഷേ അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് അഭിനയിക്കാത്തതെന്ന് നടി വയക്തമാക്കി.

പാണ്ടിയനാട് ദീപാവലിക്ക്

വൈരമുത്തുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഡി ഇമ്മാനാണ്.

പാണ്ടിയനാട് ദീപാവലിക്ക്

ചിത്രത്തില്‍ ഒരു പാട്ട് പാടിയത് വിശാലും മറ്റൊന്ന് രമ്യാനമ്പീശനുമാണ്

പാണ്ടിയനാട് ദീപാവലിക്ക്

ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും

English summary
The Tamil Movie Pandiaya Nadu starring Vishal and Lakshmi Menon is ready for Diwali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam