»   » പാട്ടും ട്രെയിലറും ഇനി വെറുതെ ലഭിക്കില്ല, തമിഴ് നിര്‍മാതാക്കളുടെ പുതിയ നീക്കം!!! പിന്നില്‍ വിശാല്‍??

പാട്ടും ട്രെയിലറും ഇനി വെറുതെ ലഭിക്കില്ല, തമിഴ് നിര്‍മാതാക്കളുടെ പുതിയ നീക്കം!!! പിന്നില്‍ വിശാല്‍??

Posted By: Karthi
Subscribe to Filmibeat Malayalam

പുതിയ സിനിമകളുടെ പാട്ടുകളും ട്രെിയിലറുകളും ജനങ്ങളിലേക്ക് എത്തുന്നതില്‍ സോഷ്യല്‍ മീഡിയക്ക് ഉള്ളതുപോലുള്ള പങ്ക് ടെലിവിഷന്‍ ചാനലുകള്‍ക്കും ഉണ്ട്. എന്നാല്‍ ചാനലുകള്‍ക്ക് ഇവ സൗജന്യമായി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് തമിഴ് നിര്‍മാതാക്കള്‍.

വിശാലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പ്രൊഡ്യൂസര്‍ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. തമിഴ് സിനിമയില്‍ കാതലായ മാറ്റങ്ങള്‍  കൊണ്ടുവരും എന്ന വാഗ്ദാനത്തോടെയാണ് വിശാല്‍ പ്രൊഡ്യൂസര് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 

തമിഴ് സിനിമകളുടെ ഉള്ളടക്കം ദൃശ്യ മാധ്യമങ്ങള്‍ക്ക് സൗജന്യമായി നല്‍കരുതെന്ന് കാണിച്ച് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ നിര്‍മാതാക്കള്‍ക്ക് കത്തയച്ചു. സിനിമയുടെ ഉള്ളടക്കള്‍ വാര്‍ത്തകളിലോ പരിപാടികളിലോ ഉള്‍പ്പെടുത്തുന്നതിന് പണം ഈടാക്കാനുള്ള നീക്കത്തിന്റെ മുന്നോടിയായിട്ടാണ് ഇതിനെ കാണുന്നത്.

ഇത്തരത്തിലുള്ള നിലപാടുമായി നിര്‍മാതാക്കള്‍ മുന്നോട്ട് പോയാല്‍ ചാനലുകള്‍ പ്രതിസന്ധിയിലാകും. തമിഴിലെ സണ്‍ മ്യൂസിക്, രാജ് മ്യൂസിക്, ഇസൈ അരുവി തുടങ്ങിയ മ്യൂസിക് ചാനലുകളും ആദിത്യ പോലുള്ള കോമഡി ചാനലുകളേയുമാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശം ചാനലുകള്‍ക്ക് വില്‍ക്കുന്നത് പോലെ പാട്ട് ഉള്‍പ്പെടെയുള്ള സിനിമയുടെ മറ്റ് ഉള്ളടക്കങ്ങള്‍ക്കും പകര്‍പ്പവകാശം ഏര്‍പ്പെടുത്താനാണ് പുതിയ നീക്കമെന്നാണ് വിലയിരത്തപ്പെടുന്നത്. ഇതിനോട് ദൃശ്യമാധ്യമങ്ങളുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

ചാനലുകള്‍ ഉപയോഗിക്കുന്ന സിനിമ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും തുക ഈടാക്കാനുള്ള നീക്കമാണ് തമിഴ് സിനിമാ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെങ്കില്‍ സിനിമകളുടെ സൗജന്യ പ്രമോഷന്‍ അവസാനിപ്പിക്കും, എന്നതരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്.

ഇത്തരത്തിലുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് നിര്‍മാതാക്കളുടെ തീരുമാനമെങ്കില്‍ അത് ഇരുകൂട്ടരേയും പ്രതികുലമായി ബാധിക്കും. പാട്ടുകളേയം ഹാസ്യ രംഗങ്ങളേയും മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ചാനലുകളെ ഇത് പ്രതികൂലമായി ബാധിക്കും. സൗജന്യ പ്രമോഷന്‍ നിര്‍ത്താനുള്ള നീക്കം ചാനലുകളുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

തമിഴ് സിനിമയില്‍ സമൂലമായ മാറ്റത്തിന് കളമൊരുക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ആളാണ് തമിഴ് നടനും നിര്‍മാതാവുമായ വിശാല്‍. അതിന്റെ ഭാഗമാണ് നിര്‍മാതാക്കള്‍ക്ക് ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്ന ഈ നീക്കം. പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റായ വിശാല്‍ നടികര്‍ സംഘം സെക്രട്ടറിയുമാണ്.

English summary
Tamil movie Producer Council going to stop giving movie content to channels for free. They sent a letter to all the Tamil Movie producers. If producers go forward it will affect them and channels also.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam