കേരളത്തിലേക്ക് എത്താന്‍ വന്‍തുക ആവശ്യപ്പെട്ട് തമിഴ് ചിത്രങ്ങള്‍, മുന്നില്‍ വിജയ് ചിത്രം!
അന്യഭാഷ ചിത്രങ്ങളില്‍ കേരളത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കുന്നത് തമിഴ് ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിക്കുന്നതിനും നിര്‍മാതാക്കള്‍ ഏറെ പ്രാധാന്യം നല്‍കുന്നു. കേരളത്തില്‍ തമിഴ് ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കുമുള്ള വിപണി മൂല്യം മനസിലാക്കി ഉയര്‍ന്ന തുകയാണ് വിതരണാവകാശമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്.
ഉടനെ റിലീസിന് ഒരുങ്ങുന്ന മൂന്ന് ചിത്രങ്ങളാണ് വന്‍തുക ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ പ്രധാനം എആര്‍ മുരുകദോസ്-വിജയ് ചിത്രം സര്‍ക്കാര്‍ ആണ്. ചിത്രത്തിന്റെ ആഗോള വിതരണാവകാശം 100 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ വിതരണത്തിന് നല്‍കാന്‍ 11 കോടിയാണ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാഹുബലി, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് സര്‍ക്കാറിന് വേണ്ടി മുന്‍നിരയിലുള്ളത്.

വിജയ് സേതുപതിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകരുള്ള താരമായി വളര്‍ന്ന ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 13ന് തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ 24എഎം സ്റ്റുഡിയോസാണ്. വരിത്തപ്പെടാത വാലിബര്‍ സംഘം, രജനി മുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്റം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. ചിത്രം കേരള വിതരണവാകശാത്തിനായി ഒരു കോടി രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്.
ധ്രുവങ്കള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് കാര്‍ത്തിക് നരേന്‍. തന്റെ രണ്ടാമത്തെ ചിത്രമായ നരഗസൂരന്‍ കാര്‍ത്തിക് ഒരുക്കുന്നത് അരവിന്ദ് സ്വാമി, ഇന്ദ്രജിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ്. മിസ്ട്രി, ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രം കേരളത്തില്‍ വിതരണത്തിന് നല്‍കാന്‍ 45 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്. കാര്‍ത്തിക് നരേന്‍ ചിത്രത്തമെന്ന രീതിയില്‍ കേരളത്തിലും ചിത്രത്തിന് സ്വീകാര്യത നേടാനാകും എന്നതാണ് കാരണം. കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് നിലവില്‍ വിജയ് ചിത്രം മെര്‍സലിനാണ്. 20 കോടിക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടി.


Click it and Unblock the Notifications











