For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനം നടന്നിട്ട് അഞ്ച് മാസം; സംഗീതസംവിധായകന്‍ ഡി.ഇമ്മന്‍ വീണ്ടും വിവാഹിതനായി

  |

  തമിഴിലെ പ്രശസ്ത സംവിധായകനും ഗായകനുമായ ഡി. ഇമ്മന്‍ രണ്ടാമതും വിവാഹിതനായി. അന്തരിച്ച കലാസംവിധായകന്‍ ഉബാല്‍ഡിന്റെ മകള്‍ അമേലിയെയാണ് ഇമ്മാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. നടി സംഗീത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിവാഹവാര്‍ത്ത പുറംലോകം അറിഞ്ഞത്. ഡി.ഇമ്മന്റെ രണ്ടാം വിവാഹമാണിത്.

  കഴിഞ്ഞ ഡിസംബറിലാണ് മോണിക്ക റിച്ചാര്‍ഡുമായുള്ള പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഡി ഇമ്മാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രണ്ടുപേരുടെും തീരുമാനപ്രകാരമായിരുന്നു വിവാഹമോചനം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.2008-ലായിരുന്നു ഇരുവരുടെയും വിവാഹം. ബ്ലെസിക കാത്തി, വെറോണിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളും ഈ ബന്ധത്തില്‍ ഉണ്ട്.

  d imman

  താന്‍ വിവാഹമോചിതനായ കാര്യം അറിയിച്ച് ഡി.ഇമ്മന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയായിരുന്നു.' എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സംഗീതത്തിന്റെ ആസ്വാദകരായ എല്ലാവര്‍ക്കും...നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി കടപ്പെട്ടിരിക്കുന്നു. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്ക് മാറ്റുന്നു. മോണിക്ക റിച്ചാര്‍ഡും ഞാനും നവംബര്‍ 2020 മുതല്‍ നിയമപരമായി വിവാഹമോചിതരായിരിക്കുന്നു, ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി.' ഡി.ഇമ്മന്‍ കുറിയ്ക്കുന്നു.

  ജാസ്മിന്റെ ആ സെല്‍ഫ് റെസ്‌പെക്റ്റിനെയാണ് ബിഗ് ബോസ് പോലും ബഹുമാനിക്കുന്നത്, റോബിന് പിഴവ് പറ്റിയതും അവിടെയാണ്

  അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ താന്‍ വിവാഹത്തിന് ഒരുങ്ങുന്നതായി ഡി.ഇമ്മന്‍ സൂചിപ്പിച്ചിരുന്നു. 'ഞാന്‍ മറ്റൊരു വിവാഹം കഴിയ്ക്കണം എന്ന് അച്ഛന്‍ വല്ലാതെ ആഗ്രഹിക്കുന്നു. അതുകൊണ്ട് അതിന്റെ ശ്രമങ്ങള്‍ നടത്തുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ വിവാഹം കഴിയ്ക്കുന്നുണ്ടെങ്കില്‍ ആ പെണ്‍കുട്ടി ഒരു വിധവയോ വിവാഹമോചനം നേടിയവളോ ആയിരിക്കണം. അവര്‍ക്കൊരു മകളും ഉണ്ടെങ്കില്‍ സന്തോഷം. എന്റെ പെണ്‍മക്കള്‍ക്കൊപ്പം ആ കുഞ്ഞും വളരും' എന്നും ഡി.ഇമ്മാന്‍ പറഞ്ഞിരുന്നു. നടി സംഗീത, ഭര്‍ത്താവ് കൃഷ്, നിര്‍മ്മാതാവ് കുട്ടി പദ്മിനി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

  d imman

  തെന്നിന്ത്യയിലെ ഏറെ പ്രശസ്തനായ സംഗീതസംവിധായകനാണ് ഡി.ഇമ്മന്‍. 2002-ല്‍ തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മന്‍ സംഗീതസംവിധാനരംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംഗീതസ്വാദകരുടെ ശ്രദ്ധ നേടാന്‍ ഡി.ഇമ്മന് കഴിഞ്ഞു. പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത സംഗീതസംവിധായകനായും ഒപ്പം ഗായകനായും അദ്ദേഹം തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തേയ്ക്ക് വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മന്‍ ആയിരുന്നു.

  നിരവധി പുരസ്‌കാരങ്ങളും ഡി.ഇമ്മന് ലഭിച്ചിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരവും തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ഒപ്പം അനേകം ഫിലിം ഫെയര്‍ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

  കരുത്തരെ തിരഞ്ഞുപിടിച്ച് പുറത്താക്കും, ഇന്ന് നിമിഷ; ജാസ്മിനും റോബിനും പിന്നാലെ; ഫ്‌ളാറ്റ് ഇവര്‍ക്കോ?

  Read more about: tamil
  English summary
  Tamil Music Director D.Imman Ties The Knot With Art Director Ubald's Daughter Amelie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X