ആരാധകന്റെ ഫോൺ പിടിച്ച് വാങ്ങി നടൻ അജിത്,ക്ഷുഭിതനായി താരം...

സോഷ്യൽ മീഡിയയിലും കോളിവുഡ് സിനിമാ കോളങ്ങളിലും വൈറലാകുന്നത് വോട്ട് ചെയ്യാൻ എത്തിയ അജിത്തിന്റേയും ഭാര്യ ശാലിനിയുടേയും വീഡിയോയാണ്. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത്. തിരുവണ്‍മയൂരിലെ ഒരു സ്‌കൂളിലായിരുന്നു താരങ്ങളുടെ വോട്ട്. അജിത്തിനെ കണ്ടതോടെ ആരാധകർ താരത്തിന് ചുറ്റും കൂടുകയായിരുന്നു, പോളിങ് ബൂത്തിൽ ആരാധകരുടെ തിക്കും തിരക്കുമായി.

thala ajith

താരങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കാനായിരുന്നു മിക്കവരുടേയും ശ്രമം. ഇതിനായി മാസ്ക്ക് പോലും ധരിക്കാതെ ചിലർ താരത്തിന്റെ അടുത്തേയ്ക്ക് എത്തിയിരുന്നു. ഇതിനിടെ ഒരാളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് വാങ്ങി തന്റെ ബോഡിഗാർഡിനെ ഏൽപ്പിക്കുകയായിരുന്നു . പിന്നീട് ആരാധകനോട് പോകാനും താരം അഭ്യർഥിച്ചു. പിന്നീട് ഫോൺ ഇയാൾക്ക് കൈമാറുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മാസ്ക്കും കൈയ്യുറയും ധരിച്ചാണ് നടൻ വോട്ട് ചെയ്യാൻ എത്തിയത്. താരങ്ങളെ കാണാൻ കാറിന് ചുറ്റും ജനങ്ങൾ തടിച്ചു കൂടിയിരുന്നു. ഇവരെ ഏറെ പ്രയാസപ്പെട്ട് മാറ്റിയതിന് ശേഷമാണ് താരങ്ങൾ മടങ്ങിപ്പോയത്.പൊതുവെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാത്ത ആളാണ് അജിത്ത്. ആരാധകരുമായി വലിയ അടുപ്പമാണ് നടൻ വെച്ച് പുലർത്തുന്നത്.

Recommended Video

വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യം എന്ത് | FilmiBeat Malayalam

വിജയ് വോട്ട് ചെയ്യാനായി സൈക്കിളിലാണ് എത്തിയത്. നടന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് നടൻ സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തിയത്. നടനെ കണ്ടതും ആരാധകർ ഓടി കൂടുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വിജയിയുടെ സൈക്കിൾ ചിത്രം വൈറലാണ്.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X