Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
ദളപതി വിജയുടെ പൊങ്കല്‍ റിലീസ് ചിത്രം മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് രണ്ടാം വാരത്തില്‍ എത്തിയ ചിത്രം 200 കോടി ക്ലബില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് വിജയ് ചിത്രം എത്തിയത്. പ്രതീക്ഷിച്ചത് പോലെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ സിനിമ കൂടിയായിരുന്നു മാസ്റ്റര്‍.

ഇപ്പോഴും വിജയകരമായിട്ടാണ് ദളപതി വിജയ് ചിത്രം എല്ലായിടത്തും മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം ദളപതി സിനിമയുടെ വിജയത്തിന് പിന്നാലെ ഒടിടി റിലീസ് ഒഴിവാക്കി മറ്റ് തമിഴ് സിനിമളും തിയ്യേറ്ററില്‍ ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഡയറക്ട് ഒടിടി റിലീസിനെ കുറിച്ച് ആലോചിച്ചിരുന്ന മിക്ക ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തിയ്യേറ്ററര്‍ റിലീസിലേക്ക് തിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിശാല്‍ ചിത്രം ചക്ര, കാര്‍ത്തി ചിത്രം സുല്‍ത്താന്‍ എന്നിവ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
വിശാലിന്റെ ചക്ര ഫെബ്രുവരി 12ന് തിയ്യേറ്ററര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാല്‍ ചിത്രത്തിന് പിന്നാലെ റെമോ സംവിധായകന് ഭാക്യരാജ് കണ്ണന് ഒരുക്കിയ കാര്‍ത്തി ചിത്രം സുല്‍ത്താനും തിയ്യേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പൊങ്കലിന് വിജയ് ചിത്രത്തിനൊപ്പം ചിമ്പുവിന്റെ ഈശ്വരനും റിലീസ് ചെയ്തിരുന്നു. എന്നാല്‍ മാസ്റ്ററിന് ലഭിച്ച അത്ര സ്വീകാര്യത ചിമ്പു ചിത്രത്തിന് കിട്ടിയില്ല.
മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല