»   » തമിഴില്‍ ഇവനാണ് താരം! സൂപ്പര്‍ താരങ്ങളെ പഞ്ഞിക്കിട്ട യഥാര്‍ത്ഥ 'വില്ലന്‍'!!! ബോളീവുഡിനും കിട്ടി പണി!

തമിഴില്‍ ഇവനാണ് താരം! സൂപ്പര്‍ താരങ്ങളെ പഞ്ഞിക്കിട്ട യഥാര്‍ത്ഥ 'വില്ലന്‍'!!! ബോളീവുഡിനും കിട്ടി പണി!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ വന്‍ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് പൈറസി. സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും അതില്‍ നിന്നും മോചനമില്ല. തമിഴ് റോക്കേഴ്‌സ് എന്ന സംഘമാണ് പുതിയ ചിത്രങ്ങളുടെ തിയറ്റര്‍ പതിപ്പ് ചിത്രം റിലീസ് ചെയ്യുന്നതിന് ഒപ്പം തന്നെ പുറത്ത് വിടുന്നത്. 

വിജയ് ആന്റണി നായകനായി എത്തിയ യമന്‍ എന്ന ചിത്രത്തിനാണ് ഏറ്റവും ഒടുവില്‍ പണി കിട്ടിയത്. വെള്ളിയാഴ്ച റിലീസ് ചെയ്ത യമനും കങ്കണ റണൗത്ത് നായികയായ രംഗൂണിന്റേയും പതിപ്പ് ഇവര്‍ പുറത്തിറക്കി. ഇതോടെ ഇവരെ പേടിച്ച് ചിത്രങ്ങള്‍ റിലീസ് ചെയ്യാനാകാത്ത അവസ്ഥയിലാണ് സിനിമാ ലോകം. 

വിജയ് നായകനായി എത്തിയ ഭൈവരവയാണ് തമിഴ് റോക്കേഴ്‌സിന്റെ ആക്രമണത്തിന് ഇരയായ ആദ്യ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ഭൈരവ. മലായലി താരം കീര്‍ത്തി സുരേഷായിരുന്നു ചിത്രത്തിലെ നായിക. റിലീസ് ചെയ്ത അന്ന് തന്നെ ചിത്രം ഇന്റര്‍നെറ്റിലെത്തി.

തമിഴ് റോക്കേഴ്‌സിന്റെ പൈറസി ആക്രമണത്തിന് ഇരയായ അടുത്ത ചിത്രം സൂര്യയുടെ സിങ്കം 3 ആയിരുന്നു. റിലീസിനൊപ്പം ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ പതിപ്പ് ഇടുമെന്ന് മുന്‍കൂട്ടി വെല്ലുവിളിയും നടത്തിയിരുന്നു. പറഞ്ഞതിന്‍ പ്രകാരം അവര്‍ ചിത്രത്തിന്റെ തീയറ്റര്‍ പതിപ്പ് ഇന്റര്‍നെറ്റിലിട്ടു.

വിജയ് ആന്റണി നായകനാകുന്ന യമനാണ് ഒടുവില്‍ തമിഴ് റോക്കേഴ്‌സിന് ഇരയായ താരം. തമിഴില്‍ ഇവരരുടെ ഇരയാകുന്ന എട്ടാമത്തെ തമിഴ് ചിത്രമാണ് യമന്‍. റിലീസ് ദിനം തന്നെയാണ് ചിത്രത്തിന്റെ പതിപ്പും സൈറ്റിലെത്തിയത്. മലയാളി താരം മിയയാണ് ചിത്രത്തില്‍ വിജയ് ആന്റണിയുടെ നായികയായി എത്തിയത്.

പേരില്‍ തമിഴ് ഉണ്ടെങ്കിലും തമിഴ് റോക്കേഴ്‌സിന്റെ കൈയില്‍ നിന്നും ബോളീവുഡിനും രക്ഷയില്ല. ബോളീവുഡ് ചിത്രങ്ങളും ഇവരുടെ ഇരയായിട്ടുണ്ട്. കങ്കണ റണൗത്ത് നായികയായ രംഗൂണായിരുന്നു ഇവരുടെ ഒടുവിലത്തെ ഇര. റോക്കേഴ്‌സിന്റെ ഇരയായ അഞ്ചാമത്തെ ബോളിവുഡ് ചിത്രമാണ് രംഗൂണ്‍.

ഇവരുടെ കൈയില്‍ ഹൃത്വിക് റോഷനും ഷാരുഖ് ഖാനും വരെ കുടുങ്ങി. ബോളിവുഡ് ബോക്‌സ് ഓഫീസില്‍ മാറ്റുരയ്ക്കാനെത്തിയ ഇരുവരുടേയും ചിത്രങ്ങളും റോക്കേഴ്‌സ് നെറ്റിലാക്കി. കാബിലും റയീസും ഗാസി അറ്റാക്കും ഹരാംഖോറും ഇവരുടെ ഇരകളായി. എല്ലാം ബോളിവുഡിലെ ബിഗ് ബജറ്റ് സിനിമകളും.

English summary
Tamil Rockers pirate Rangoon and Yaman. They pirate eight tamil movies and five bollywood movies. Vijay's Bhairava was their first attempt. They pirate Kabil and Raese too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam