'നീയാണോ ആ കോമാളി?, ഗർഭിണിയെ കഷ്ടപ്പെടുത്തിയിട്ട് ന്യായം പറയാൻ നാണമില്ലേ'; അർണവിന് അസഭ്യ വർഷം!
സിനിമാ-സീരിയൽ താരങ്ങളുടെ സ്വകാര്യ ജീവിതം പലപ്പോഴും പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. സോഷ്യൽമീഡിയ വന്നശേഷം അതിന്റെ അളവ് വലിയ രീതിയിൽ വർധിച്ചു.
ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറികൊണ്ടിരിക്കുന്നത് തമിഴ് സീരിയൽ താരം അർണവും ഭാര്യയും നടിയുമായ ദിവ്യയും തമ്മിലുള്ള പ്രശ്നങ്ങളാണ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ദിവ്യ നേരത്തെ വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിൽ ദിവ്യയ്ക്ക് ഒരു കുട്ടിയുമുണ്ട്.
ആദ്യ ഭർത്താവുമായി ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദിവ്യ അർണവിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഗർഭിണിയുമാണ് ദിവ്യ. എന്നാൽ അർണവ് തന്നെ ഇപ്പോൾ സംരക്ഷിക്കുന്നില്ലെന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും മറ്റൊരു നടിയുമായി അർണവ് പ്രണയത്തിലാണെന്നുമാണ് ദിവ്യ ആരോപിക്കുന്നത്.
ചെല്ലമ്മ സീരിയലിലെ നടിയുമായി കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അർണവിനെ കണ്ടുവെന്നും അത് ചോദ്യം ചെയ്തപ്പോൾ തന്നെ അർണവ് മർദ്ദിച്ചുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങോട് ദിവ്യ പറഞ്ഞു.

അർണവ് വേറെയും പല സ്ത്രീകളുമായി മോശം ബന്ധം കൊണ്ടുപോകുന്നുണ്ടെന്നും ചില സ്ത്രീകളോടെല്ലാം മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആരോപിച്ച് അർണവിന്റെ സുഹൃത്തുക്കൾ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. ചെല്ലമ്മ സീരിയലിലെ ഹീറോയിനുമായിട്ടാണ് അർണവിന് പ്രണയമുള്ളതായി ഭാര്യ ദിവ്യ ആരോപിക്കുന്നത്.
ഇത് തെളിയിക്കുന്ന ചില രേഖകളും ഓഡിയോയും ദിവ്യയും അർണവിന്റെ ചില സുഹൃത്തുക്കളും പുറത്തുവിട്ടിട്ടുണ്ട്. മലയാളം സീരിയിൽ കൂടെവിടെയിലെ നായിക അൻഷിത അക്ബർഷായുമായിട്ടാണ് അർണവിന് ബന്ധമെന്നാണ് ഭാര്യ ദിവ്യ ആരോപിക്കുന്നത്.

വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്ന് അർണവ് ആവശ്യപ്പെട്ടതിന്റെ പേരിൽ അത് ചെയ്തിരുന്നുവെന്നും എന്നാൽ ഗർഭിണിയായ ശേഷം ഉപേക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഭാര്യ ദിവ്യ പറയുന്നു. അർണവ്-ദിവ്യ വിഷയം വലിയ രീതിയിൽ കത്തി പടരാൻ തുടങ്ങിയപ്പോൾ മുതൽ സീരിയൽ താരം അൻഷിത തന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകൾ പ്രൈവറ്റാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വീണ്ടും പബ്ലിക്കാക്കിയത്. ദിവ്യയുടെ വെളിപ്പെടുത്തൽ വൈറലായതോടെ അർണവിന് സോഷ്യൽമീഡിയ വഴി അസഭ്യവർഷമാണ് ലഭിക്കുന്നത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടകളുടെ കമന്റ് ബോക്സ് മുഴുവൻ തെറിയാണ്.

'നീയാണോ ആ കോമാളി... നാണമില്ലേടോ തനിക്ക് ഗര്‍ഭിണിയായ ഭാര്യയെ ഇത്രയധികം കഷ്ടപ്പെടുത്തിയിട്ട് ന്യായം പറയുന്നോ?. ഓഡിയോ പുറത്ത് വന്നിട്ടും ഇങ്ങനെ പറയാന്‍ എങ്ങിനെ കഴിയുന്നു... എന്നൊക്കെയുള്ള തരത്തിലാണ് കമന്റ് പോകുന്നത്. ഒരുപാട് നല്ലവനെ പോലെ അഭിനയിക്കല്ലേ' എന്ന് പറഞ്ഞുകൊണ്ട് തെറിയഭിഷേകം നടത്തിയവരും നിരവധിയാണ്.
വിവാദങ്ങൾ ശക്തമായപ്പോൾ തന്റെ ഭാഗം ന്യായീകരിച്ചുള്ള പോസ്റ്റുമായി അർണവും എത്തിയിരുന്നു. 'സത്യം മാത്രമേ ജയിക്കൂ' എന്ന് പറഞ്ഞുകൊണ്ടാണ് അര്‍ണവ് പുതിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ജനങ്ങള്‍ സത്യം തിരിച്ചറിയുന്നത് വരെ ഞാന്‍ പോരാടും. സത്യം ഒരുപാട് കാലം നിങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ സാധിയ്ക്കില്ല. നിയമം വിജയിക്കും. ഈ വിഷയത്തില്‍ ആരാണ് തെറ്റ് ചെയ്തതെന്ന് ദൈവത്തിന് അറിയാം.'

'സത്യം അറിയാതെ ആരെയും സപ്പോര്‍ട്ട് ചെയ്യരുത്' എന്നാണ് തന്റെ ചിത്രം പങ്കുവെച്ച് അർണവ് കുറിച്ചത്. തനിക്ക് ന്യായം ലഭിക്കണമെന്നും അർണവിന്റെ വീട്ടുകാർ തന്നെ സ്വീകരിക്കണമെന്നുമാണ് ദിവ്യയുടെ ആവശ്യം. രഹസ്യമായി വിവാഹം ചെയ്ത ശേഷം വീട്ടുകാരോട് പറയുന്നത് വരെ വിവാഹം രഹസ്യമായി തന്നെ വെക്കണമെന്ന് അർണവ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും.
ഗര്‍ഭിണിയായതോടെയാണ് വിവാഹ ചിത്രം സോഷ്യൽമീഡിയയിൽ താൻ പങ്കുവെച്ചതെന്നും ദിവ്യയും പറഞ്ഞിരുന്നു. അതേസമയം കുട്ടിയുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ദിവ്യ തന്നെ വിവാഹം ചെയ്തതെന്നും അർണവ് ആരോപിക്കുന്നുണ്ട്.


Click it and Unblock the Notifications