ലേബർ പെയിൻ മുതൽ പ്രസവം വരെയുള്ള ഓരോ നിമിഷവും വീഡിയോയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ച് നടി, വൈറലായി വീഡിയോ!

അനുവിന്റെ സ്നേഹനിധിയായ ഭർത്താവ് ഓരോ നിമിഷവും താരത്തിനെ ആശ്വസിപ്പിച്ചും സഹായിച്ചും ഒപ്പം തന്നെ നിൽക്കുന്നതും വീഡിയോയിൽ കാണാം

സോഷ്യൽമീഡിയ സജീവമായതോടെ സെലിബ്രിറ്റികൾ‌ അതിവേ​ഗത്തിൽ പ്രേക്ഷകരുമായി സംവദിക്കാൻ ഉപയോ​ഗിക്കുന്നത് ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, യുട്യൂബ്, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളാണ്. ഒരു സിനിമയുടെ പോസ്റ്ററായാലും ട്രെയിലറായാലും ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ വരെ തുടങ്ങിയത് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായ ശേഷമാണ്.

യുട്യൂബ് അടക്കമുള്ളവ ജനപ്രിയമായതോടെ ഏത് സിനിമയ്ക്ക് പോകണം, എതിന് പോകണ്ടയെന്ന് വരെ ട്രെയിലറും ടീസറും റിവ്യൂവും കണ്ട് പ്രേക്ഷകർ തീരുമാനിച്ച് തുടങ്ങി.

Tamil Serial Actress Anu Sulash, Serial Actress Anu Sulash, Actress Anu Sulash, തമിഴ് സീരിയൽ നടി അനു സുലാഷ്, സീരിയൽ നടി അനു സുലാഷ്, നടി അനു സുലാഷ്

ഇപ്പോൾ ​​ഗർഭകാലവും മറയില്ലാതെ സെലിബ്രിറ്റികൾ അടക്കം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. കുഞ്ഞ് പിറന്ന വിവരം അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോൺ വിളിച്ച് പറയുന്നതിനും മുമ്പ് തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന രീതിയുമുണ്ട്.

അടുത്തിടെ കേരളത്തിൽ ഏറ്റവും കൂടുതൽ വൈറലായ പ്രസവമായിരുന്നു ബി​ഗ് ബോസ് താരം ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചത്.

ഗർഭിണിയായെന്ന് അറിഞ്ഞ നിമിഷം മുതൽ മഷൂറ തന്റെ ​ഗർഭകാലവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴുള്ള വിശേഷങ്ങളും ഒന്നുപോലും വിടാതെ തങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇപ്പോഴിത ഇന്റർനെറ്റിൽ വൈറലാകുന്നത് ഒരു തമിഴ് നടിയുടെ പ്രസവ വ‍ീഡിയോയാണ്.

തമിഴ് സീരിയലുകളിൽ അഭിനയിച്ചും മോഡലിങ് ചെയ്തും ഒട്ടനവധി പ്രേക്ഷകരെ സമ്പാദിച്ച അനു സുലാഷാണ് തന്റെ ഡെലിവറി വീഡിയോ പങ്കുവെച്ച് എത്തിയത്. പ്രസവവേദന വന്നത് മുതൽ പ്രസവവേദന അനുഭവിക്കുകയും അവസാനം പ്രസവിച്ച് കൈകളിൽ കുഞ്ഞിനെ വാങ്ങി സന്തോഷം പങ്കിട്ടതിന്റെ വരെയുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

പാണ്ഡവർ ഇല്ലം അടക്കം നിരവധി സീരിയലുകളിൽ അനു അഭിനയിച്ചിട്ടുണ്ട്. പാണ്ഡവർ ഇല്ലത്തിൽ റോഷിനി എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിച്ചത്. അനു അടുത്തിടെയാണ് സമ്പത്ത് വിഘ്‌നേഷുമായുള്ള വിവാഹത്തിന് അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഗർഭിണിയായത്. കഴിഞ്ഞ മാസം അവസാനമാണ് അനു ആൺകുഞ്ഞിന് ജന്മം നൽകിയത്.

കുഞ്ഞ് പിറന്ന ശേഷം അനു സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.... 'ഇത് നിനക്കുള്ളതാണ്.... എന്റെ സ്നേഹം... ഞങ്ങളെ നിന്റെ അമ്മയും അച്ഛനുമായി തിരഞ്ഞെടുത്തതിന് നന്ദി' എന്നാണ് അനു കുറിച്ചത്. പ്രസവ വേദന വരുന്നതും ആശുപത്രിയിൽ അഡ്മിറ്റാകുന്നതും വാട്ടർ‌ ബ്രേക്ക് ചെയ്യുന്നതും ശേഷം അനു വേദന കൊണ്ട് പുളയുന്നതുമെല്ലാം വീഡിയോയിൽ കാണാം.

Tamil Serial Actress Anu Sulash, Serial Actress Anu Sulash, Actress Anu Sulash, തമിഴ് സീരിയൽ നടി അനു സുലാഷ്, സീരിയൽ നടി അനു സുലാഷ്, നടി അനു സുലാഷ്

അനുവിന്റെ സ്നേഹനിധിയായ ഭർത്താവ് ഓരോ നിമിഷവും താരത്തിനെ ആശ്വസിപ്പിച്ചും സഹായിച്ചും ഒപ്പം തന്നെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഒരുപാട് വേദനകൾ കടന്ന ശേഷം കുഞ്ഞിന് അനു ജന്മം നൽകുന്നതും അനുവിന്റെ ഭർത്താവ് കുഞ്ഞിനെ കൈയ്യിൽ വാങ്ങി താലോലിക്കുന്നതും ഇരുവരും സ്നേഹ ചുംബനം കൈമാറുന്നതുമെല്ലാം വീഡിയോയിൽ കാണാം.

വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെല്ല തിരന്തത് കതവ്, ആണ്ടാൾ അഴഗർ, വിധി എന്നിവയാണ് അനു അഭിനയിച്ച പ്രധാന സീ​രിയലുകൾ. മിസ്റ്റർ ആന്റ് മിസിസ് ഖിലാഡിസ്, മിസിസ്സ് ചിന്നത്തിറൈ തുടങ്ങിയ റിയാലിറ്റി ഷോകളിലും അനു പങ്കെടുത്തിരുന്നു.

അനുവിന്റെ വീ‍ഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീ‍ഡിയോയ്ക്ക് വന്നത്. അനുവിന്റെ ബേബി ഷവർ ചിത്രങ്ങളും വളൈകാപ്പ് ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അനു സുലാഷും സമ്പത്ത് വിഘ്നേഷും പ്രണയിച്ച് വിവാഹിതരായവരാണ്.

കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ പരമ്പരാഗത തമിഴ് സ്റ്റൈലിലായിരുന്നു നടിയുടെ വിവാഹം നടന്നത്. അന്നുമുതൽ ഇരുവരും തങ്ങളുടെ ദാമ്പത്യത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X