ഭർത്താവിന്റെ ഫോട്ടോ നോക്കി കരയും! വിവാഹം കഴിഞ്ഞ് 3 മാസത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതിനെ പറ്റി നടി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ടെലിവിഷന്‍ നടിയാണ് ശ്രുതി ഷണ്‍മുഖ പ്രിയ. ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയായി മാറിയ നടി കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതയായതെങ്കിലും നടിയെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാല് മാസത്തിനുള്ളില്‍ നടിയുടെ ഭര്‍ത്താവ് അരവിന്ദ് ശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഭര്‍ത്താവിന്റെ വിയോഗത്തിന് പിന്നാലെ പല തരത്തിലുള്ള വാര്‍ത്തകളാണ് ഉയര്‍ന്ന് വന്നത്. ഒടുവില്‍ വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

sruthi-shanmugadas-1

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രുതി ഷണ്മുഖപ്രിയയും സിവില്‍ എഞ്ചിനീയറായ അരവിന്ദും തമ്മില്‍ വിവാഹിതരാവുന്നത്. ഫിറ്റ്‌നസിനോട് താല്‍പര്യമുള്ള അരവിന്ദ് 2022 ലെ മിസ്റ്റര്‍ തമിഴ്നാട് ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതും ഓഗസ്റ്റ് 2-നാണ് അരവിന്ദ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുന്നത്. കേവലം മുപ്പത് വയസിലായിരുന്നു താരത്തിന്റെ മരണം.

'ഭര്‍ത്താവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഫോട്ടോ കണ്ട് ഞാന്‍ പലതവണ കരഞ്ഞിട്ടുണ്ട്' എന്ന് പറയുന്ന നടി ശ്രുതിയുടെ വാക്കുകളാണ് ഇപ്പോള്‍ മീഡിയയിലൂടെ വൈറലാകുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയെ പറ്റി നടി സംസാരിച്ചത്.

'എന്റെ ജീവിതത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനൊന്ന് സംഭവിച്ചത്. എന്റെ ഭര്‍ത്താവിന്റെ ഫോട്ടോയില്‍ നോക്കി ഞാന്‍ ഒരു ദശലക്ഷത്തിലധികം തവണ കരഞ്ഞു. മാത്രമല്ല അദ്ദേഹം ആവേശത്തോടെ എന്നോടും സംസാരിച്ചു', എന്നാണ് ശ്രുതി പറഞ്ഞിരിക്കുന്നത്.

കല്യാണ വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു നടിയുടെ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത വരുന്നത്. അതുകൊണ്ട് തന്നെ സ്വഭാവികമായിട്ടും പലരും അതില്‍ ദുരൂഹത കണ്ടെത്തി. അങ്ങനെയാണ് യൂട്യൂബ് ചാനലുകളിലൂടെയും മറ്റുമായി അനാവശ്യ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ദയവ് ചെയ്ത് അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടി തന്നെ രംഗത്ത് വന്നിരുന്നു.

sruthi-shanmugadas-1

'എല്ലാ യൂട്യൂബ് ചാനലുകളോടും ന്യൂസ് ചാനലുകളോടും മാധ്യമങ്ങളോടും ദയനീയമായ അഭ്യര്‍ത്ഥന. ദയവായി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക, ഞങ്ങളെ വേദനിപ്പിക്കരുത്. വളരെ വിഷമകരമായ ഒരു സാഹചര്യത്തെ തരണം ചെയ്യാനും മുതിര്‍ന്നവര്‍ക്ക് ശക്തി നല്‍കാനും ഞങ്ങള്‍ ശ്രമിക്കുകയാണ്.

നിങ്ങള്‍ക്ക് പണം സമ്പാദിക്കാനായി കേവലം ലൈക്കുകള്‍ക്ക് വേണ്ടി കൊടുക്കുന്ന വീഡിയോകളിലെ അനാവശ്യ വ്യാജ വിവരങ്ങള്‍ ഞങ്ങളെ തകര്‍ത്ത് കളിയുന്ന കാര്യങ്ങളാണ്. അതിനാല്‍ നിങ്ങളുടെ ചാനലുകളില്‍ എന്തെങ്കിലും അപ്രസക്തമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. ഈ സാഹചര്യത്തില്‍ അത് ഞങ്ങള്‍ക്ക് കൂടുതല്‍ വേദനയാണ് നല്‍കുന്നത്. നിങ്ങള്‍ ഞങ്ങളെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. അരവിന്ദ് എപ്പോഴും ഞങ്ങളുടെ അടുത്ത് തന്നെയുണ്ട്', എന്നുമായിരുന്നു ശ്രുതി പറഞ്ഞത്.

2010 മുതല്‍ 2015 വരെ സംപ്രേക്ഷണം ചെയ്ത സീരിയലിലെ 'രാഗിണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി പ്രശസ്തയാവുന്നത്. പിന്നാലെ നാഥസ്വരം എന്ന സീരിയലിലും അഭിനയിച്ചു. ഈ സീരിയലിലൂടെയും ഗംഭീര സ്വീകരണമാണ് ഷണ്‍മുഖപ്രിയയ്ക്ക് ലഭിച്ചത്. ഇതിന് ശേഷം വാണി റാണി, കല്യാണ പരിശി, പൊന്നൂഞ്ചല്‍, പൊമ്മുക്കുട്ടി അമ്മാവു, ഭാരതി കണ്ണമ്മ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച് നടി പ്രശസ്തിയിലേക്ക് എത്തി.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X