അമ്മയെപോലും വെറുതെവിട്ടില്ല; ഓഡിഷനിടയിൽ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ശ്രീനിതി

2020 ജൂലൈ 27 മുതൽ 2022 ഏപ്രിൽ 13 വരെ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'സെന്തൂരപൂവി' എന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തിയ താരമാണ് ശ്രീനിതി. സീരിയലിലെ റോജ എന്ന കഥാപാത്രത്തെ അതി ഗംഭീരമായാണ് ശ്രീനിതി അവതരിപ്പിച്ചത്. 22 വയസുകാരിയായ താരം, തന്നെക്കാൾ പ്രായം കൂടിയ യുവതിയുടെ വേഷം അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ശ്രീനിതി. ഇൻസ്റ്റാഗ്രാമിൽ താരത്തിന് വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം റീലുകളും മറ്റും ആരാധകർക്കിടയിൽ വൈറൽ ആവുന്നത് പതിവാണ്.

താരം അടുത്തിടെ നൽകിയ അഭുമുഖമാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ രംഗത്തുള്ള കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി താരം പറഞ്ഞ കാര്യങ്ങൾ കേട്ട് ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. സിനിമയിൽ താൻ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇൻഡസ്ട്രിയിലും ഉണ്ടെന്ന് വ്യക്തമാക്കി.

തന്നോട് മാത്രമല്ല അമ്മയോടും അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്

ശ്രീനിതിയോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നോട് മാത്രമല്ല അമ്മയോടും അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കിയത്.

താൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അപ്പോൾ കാസ്റ്റിംഗ് നടത്തിയ ആൾ തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു.

എന്നാൽ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവർ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത നിൽക്കാം എന്നും പറഞ്ഞതായി ശ്രീനിതി ഓർത്തു.

അമ്മ വല്ലാതെ വിഷമിച്ചെന്നു

എന്നാൽ, താൻ അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ് അയാൾ നല്ല വേഷങ്ങളിൽ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികാഭിലാഷം നൽകുന്നതാണ് സിനിമാ മേഖലയിൽ "അഡ്ജസ്റ്റ്മെന്റ്" എന്ന് ശ്രീനിതിയുടെ അമ്മയോട് തുറന്നു പറയുകയായിരുന്നു.

ഇതിനെ ശക്തമായി എതിർത്ത ശ്രീനിതിയുടെ അമ്മ, തങ്ങൾ അത്തരത്തിൽ ഉള്ള കുടുംബത്തിൽ നിന്നും വരുന്നവർ അല്ലെന്ന് പറയുകയാണ് ഉണ്ടായത്.

പക്ഷെ അയാൾ വിടാൻ കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും നടിയുടെ അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും അയാൾ പറഞ്ഞതായി ശ്രീനിതി അഭിമുഖത്തിൽ വ്യക്തമാക്കി. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചെന്നും ആ ചാൻസ് വേണ്ട എന്ന് തീരുമാനിച്ചെന്നും താരം പറഞ്ഞു.

ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഇപ്പോൾ സിനിമ മേഖലയിൽ മാത്രമല്ല മറ്റ് എല്ലാ മേഖലകളിലും സ്ത്രീകൾ അനുഭവിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

സ്വന്തം അമ്മയോടോ സഹോദരിയോടോപോലും സ്നേഹം കാണില്ല

തന്നോടും തന്റെ അമ്മയോടും ചോദിച്ച ചോദ്യം അയാളുടെ വീട്ടുകാരോട് ചോദിച്ചിരുന്നെങ്കിൽ അയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും താരം ഇന്റർവ്യൂവിൽ ചോദിച്ചു.

തന്റെ അമ്മയോട് ഇങ്ങനെ ചോദിച്ച ഒരാൾക്ക് സ്വന്തം അമ്മയോടോ സഹോദരിയോടോപോലും സ്നേഹം കാണില്ലെന്നും അവർക്ക് ഇങ്ങനെ ഒരു അനുഭവം വന്ന അയാൾ പ്രതികരിക്കില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

ഈ സംഭവം തന്നെ വല്ലാതെ ഞെട്ടിച്ചെന്നും സംഭവത്തിന് ശേഷം ഇത്തരക്കാരോട് ഇടപെടുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ശ്രീനിതി അഭിമുഖത്തിൽ പറഞ്ഞു. ശ്രീനിതിയുടെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിലും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണ്.

Read more about: tamil serial serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X