തമിഴ് ചെമ്പരത്തി സീരിയൽ താരം വിവാഹിതയാകുന്നു, ഷബാനയോടുള്ള പ്രണയം പരസ്യമാക്കി നടൻ....

ഭാഷാവ്യത്യാസമില്ലാതെ മികച്ച സിനിമകളേയും താരങ്ങളേയും ഇരുകൈകൾ നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അന്യഭാഷ സിനിമകൾക്ക് മാത്രമല്ല സീരിയലുകൾക്കും കേരളത്തിൽ മികച്ച കാഴ്ചക്കാരുണ്ട്. മലയാള പരമ്പരകൾ പോലെ തന്നെ ഇതര ഭാഷ സീരിയലുകൾക്കും മികച്ച കാഴ്ചക്കാരുണ്ട്. തമിഴിലും ഹിന്ദിയിലും ബംഗാളിയിലുമൊക്കെ സൂപ്പർ ഹിറ്റായ പരമ്പരകൾ മലയാളത്തിൽ റീമേക്ക് ചെയ്യാറുമുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരകളായ കുടുംബവിളക്ക്, സാന്ത്വനം തുടങ്ങിയ പരമ്പകൾ തമിഴ്, ബംഗാളി സീരിയലുകളുടെ മലയാളം പതിപ്പാണ്. അതുപോലെ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളും അന്യഭാഷകളിൽ നിന്ന് റീമേക്ക് ചെയ്തതാണ്.

 saban- aryan

സീ തമിഴ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പയാണ് സെമ്പരത്തി. കേരളത്തിലും ഈ പരമ്പരയ്ക്ക് ആരാധകരുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം പ്രിയ രാമനാണ് ഈ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ താരകല്യാൺ ആണ് ഈ ക്യാരക്ടർ അവതരിപ്പിക്കുന്നത്. സെബരത്തി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഷബാന. നായിക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മലയാളത്തിൽ അമല ഗിരീശൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് തമിഴിൽ ഷബാന ചെയ്യുന്നത്. ഇപ്പോഴിത നടിയുടെ വിവാഹ വാർത്ത പ്രചരിക്കുകയാണ്. ഏറെ നാളുകളായി താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തമിഴിൽ ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആര്യനാണ് നടിയെ വിവാഹം കഴിക്കാൻ പോകുന്നതെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. നേരത്തെ തന്നെ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ സംശയം ശരിയായിരിക്കുകയാണ്. നടൻ ആര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വിവാഹവാർത്തയുടെ അടിസ്ഥാനം. എന്നാൽ ഇപ്പോഴും പ്രണയത്ത കുറിച്ച് താരങ്ങൾ മൗനം പാലിക്കുകയാണ്.

ഇപ്പോഴിത വിവാഹ നിശ്ചയ കഴിഞ്ഞെന്നുളള സൂചനയാണ് താരങ്ങളുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം മോതിരമിട്ടിരിക്കുന്ന കൈവിരലുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ആര്യൻ പങ്കുവെച്ചിരുന്നു. ഇതോടെയാണ് വിവാഹ നിശ്ചയത്തിനെ കുറിച്ചുള്ള വാർത്ത പുറത്തെത്തുന്നത്. ആര്യന്റെ പോസ്റ്റിന് മറുപടിയുമായി ഷബാനയും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വാർത്ത പുറത്താകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. ഷബാനയ്ക്ക് മലയാളത്തിലും മികച്ച ആരാധകരുണ്ട്.

അവളുടെ ആത്മാവുമായി പ്രണയത്തിലായിപോയി,എന്നുകുറിച്ചുകൊണ്ടാണ് ആര്യൻ എത്തിയത്. ബാഹ്യ സൗന്ദര്യം ക്ഷയിച്ചാലും, മറ്റെന്തൊക്കെ മാറ്റങ്ങൾ ദിവസങ്ങൾ സംഭവിച്ചാലും ആത്മാവ് ഒരിക്കലും പ്രായമാവുകയില്ല, അത് അനശ്വരമാണ് എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. .'' നിങ്ങളെന്നെ വിസ്മയിപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല'' എന്ന മറുപടിയാണ് ഷബാന നൽകിയത്.

വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റും വൈറലായതോടെ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. 2021 മെയ് മാസം മുതലാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്.. ഒരിക്കൽ ഒരു ആരാധിക പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ ഷബാനയെ ടാഗ് ചെയ്തുകൊണ്ട് ആര്യൻ കുറിച്ച വാക്കുകൾ വൈറലായിരുന്നു. ഇപ്പോഴും സീരിയലിൽ സജീവമാണ് ഷബാനയും ആര്യനും.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X