ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
വിക്രം- ശങ്കര്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡചിത്രം 'ഐ' യുടെ വീഡിയോ ലോഞ്ചിന് വേണ്ടിയാണ് ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ഇന്ത്യയിലെത്തിയത്. ഐ യുടെ വീഡിയോ ലോഞ്ചിന് മുമ്പ് അര്‍നോള്‍ഡ് പുരട്ചി തലൈവി കുമാരി ജയലളിതയെ കണ്ടിരുന്നു.
പക്ഷെ, തമിഴ് സൂപ്പര്‍സ്റ്റാറില്‍ ഒരാളായ സൂര്യയെ കാണാന്‍ എത്തുമെന്ന് ചാര്‍ട്ടില്‍ എവിടെയും ഉണ്ടായിരുന്നില്ല. അര്‍നോള്‍ഡ് ഇന്ത്യയില്‍, ചെന്നൈയില്‍ വരുന്ന കാര്യമൊക്കെ സൂര്യയും അറിയുമായിരിക്കും. പക്ഷെ തന്നെ കാണാന്‍ വരുമെന്ന് സൂര്യയും പ്രതീക്ഷിച്ചില്ല.
പതിവുപോലെ ചെന്നൈയിലെ ഹോട്ടല്‍ ലീല പാലസിലെ ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തിയ സൂര്യ ശരിക്കും ഞെട്ടിപ്പോയി. അവിടെ തന്നെയും കാത്തിരിക്കുന്നു അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. ബോഡി ബില്‍ഡിങിന്റെ ആശാനെ നേരില്‍ കണ്ട് അമ്പരുന്ന നില്‍ക്കുന്ന സൂര്യയെ അര്‍നോള്‍ഡിന് ഒപ്പമുണ്ടായിരുന്ന ഐ യുടെ സഹനിര്‍മാതാവ് രമേഷ് ബാബു പരിയപ്പെടുത്തി.
അമ്പരപ്പില്‍ നിന്ന് ഞെട്ടി, സൂര്യ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നു. അര്‍നോള്‍ഡിനെ അവിടെ നിര്‍ത്തി വീട്ടിലേക്കോടി. അര്‍നോള്‍ഡ് എഴുതിയ ബോഡി ബില്‍ഡിങ് സംബന്ധിച്ച പുസ്തകവുമായാണ് സൂര്യ തിരികെ വന്നത്. താന്‍ എഴുതിയ പുസ്തകം സൂര്യയുടെ കൈയ്യില്‍ക്കണ്ട് അര്‍നോള്‍ഡിനും അത്ഭുതമായി. ആദ്യ പേജില്‍ തന്നെ കൈയ്യൊപ്പ് ചാര്‍ത്തി തിരികെ നല്‍കി.

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
സെപ്റ്റംബര്‍ 15 ന് രാവിലെയാണ് ടെര്‍മിനേറ്റര്‍ സിനിമകളിലൂടെ ഏവര്‍ക്കും പ്രിയപ്പെട്ടവനായ അര്‍ണോള്‍ഡ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
ചെന്നൈയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ത്തന്നെ ജയലളിതയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് താരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയെ കാണാന്‍ അധികൃതര്‍ അനുവാദവും നല്‍കി

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
ഐയുടെ ഓഡിയോ ലോഞ്ചിനായി ചെന്നൈയിലെത്തിയ അര്‍നോള്‍ഡ് ഷ്വസ്‌നെഗറിന് ഹോട്ടല്‍ ലീല പാലസിലാണ് താമസമൊരുക്കിയത്. ലീലി പാലസലെ ജിമ്മില്‍ സൂര്യ വര്‍ക്കൗട്ടിനെത്തിയപ്പോഴാണ് സൂര്യയും അര്‍നോള്‍ഡും കണ്ടത്

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
അര്‍നോള്‍ഡിനെ കണ്ട സന്തോഷത്തില്‍, സൂര്യ വീട്ടിലേക്കോടി. അര്‍നോള്‍ഡ് എഴുതിയ ബോഡി ബില്‍ഡിങ് സംബന്ധിച്ച പുസ്തകവുമായാണ് സൂര്യ തിരികെ വന്നത്. താന്‍ എഴുതിയ പുസ്തകം സൂര്യയുടെ കൈയ്യില്‍ക്കണ്ട് അര്‍നോള്‍ഡിനും അത്ഭുതമായി. ആദ്യ പേജില്‍ തന്നെ കൈയ്യൊപ്പ് ചാര്‍ത്തി തിരികെ നല്‍കി.

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
സൂര്യയെയും, രജനിയെയും ജയലളിതയെയും മാത്രമല്ല ഇന്ത്യക്കാരെ കാണാന്‍ ഹോളിവുഡ് സൂപ്പര്‍സ്റ്റാറിന് ആഗ്രമുണ്ടായിരുന്നു. സുരക്ഷയ്ക്ക് എത്തിയ പൊലീസുകാരന്റെ തോളില്‍ കൈയിട്ടു നില്‍ക്കുന്ന അര്‍നോള്‍ഡ്

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
വിക്രം- ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഐ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ് അര്‍നോള്‍ഡ് ഇന്ത്യയിലെത്തിയത്.

ജിമ്മില്‍ അര്‍നോള്‍ഡ്, സൂര്യ ശരിക്കും ഞെട്ടി!
വിക്രം 'ഐ' എന്ന ചിത്രത്തിന് വേണ്ടി ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഷ്വാസ്‌നെഗറിനെ അത്ഭുതപ്പെടുത്തിയിരുന്നു. പല തവണ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയ ആളാണ് അര്‍നോള്‍ഡ് ഷ്വസ്‌നെഗര്‍


Click it and Unblock the Notifications











