twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരജാഡകളില്ലാതെ സൂപ്പര്‍ താരങ്ങള്‍ എത്തി! വരിയില്‍ നിന്ന് വോട്ട് ചെയ്ത് തമിഴ് സിനിമാ ലോകവും! കാണൂ

    By Midhun Raj
    |

    Recommended Video

    വോട്ട് ചെയ്തു മാതൃകയായി തമിഴ് സിനിമാ ലോകം | Oneindia Malayalam

    ലോക്‌സഭ തിരഞ്ഞെടുപ്പായാലും നിയമസഭ ഇലക്ഷനായാലും വളരെയധികം പ്രാധാന്യത്തോടെയാണ് എല്ലാവരും കാണാറുളളത്. തങ്ങളുടെ വിലയേറിയ ഒരു വോട്ട് രേഖപ്പെടുത്താനായി എല്ലാവരും സമയം കണ്ടെത്താറുണ്ട്. താര ജാഡകളില്ലാതെയാണ് സിനിമാ പ്രവര്‍ത്തകരും വോട്ട് ചെയ്യാനായി എത്താറുളളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങ് തമിഴ്‌നാട്ടില്‍ ആരംഭിച്ചിരുന്നു.

    ടിക്ക് ടോക്ക് പോയതില്‍ സങ്കടപ്പെടരുതെന്ന് യുവാക്കളോട് സന്തോഷ് പണ്ഡിറ്റ്! വൈറലായി നടന്റെ പോസ്റ്റ്!ടിക്ക് ടോക്ക് പോയതില്‍ സങ്കടപ്പെടരുതെന്ന് യുവാക്കളോട് സന്തോഷ് പണ്ഡിറ്റ്! വൈറലായി നടന്റെ പോസ്റ്റ്!

    തമിഴ്‌നാട്ടിലെ പോളിംങ് ബുത്തില്‍ നിന്നുളള കാഴ്ചകള്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാണുന്നത്. തമിഴ് സൂപ്പര്‍ താരങ്ങളെല്ലാം തന്നെ അതിരാവിലെ തന്നെ വോട്ടു ചെയ്യാനായി എത്തിയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പമായിരുന്നു അധികപേരും എത്തിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    താര പരിവേഷമില്ലാതെ വിജയ്

    താര പരിവേഷമില്ലാതെ വിജയ്

    താര പരിവേഷമില്ലാതെയായിരുന്നു ദളപതി വിജയ് പോളിങ് ബൂത്തിലെത്തിയിരുന്നത്. വോട്ടു ചെയ്യാനെത്തിയ താരം പ്രത്യേക പരിഗണനയൊന്നും വേണ്ടെന്ന മട്ടിലാണ് വലിയ ക്യൂവില്‍ കാത്തുനിന്നത്. മക്കളില്‍ ഒരുവനായി വരിയില്‍ ക്ഷമയോടെ നില്‍ക്കുന്ന ദളപതിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കുടുംബത്തിനൊപ്പം അല്ലായിരുന്നു വിജയ് എത്തിയിരുന്നത്. വോട്ടു രേഖപ്പെടുത്തിയതിന് പിന്നാലെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്ത ശേഷവുമായിരുന്നു വിജയ് പോളിംഗ് ബുത്തില്‍ നിന്നും മടങ്ങിയിരുന്നത്.

    കുടുംബത്തോടൊപ്പം സൂര്യ

    കുടുംബത്തോടൊപ്പം സൂര്യ

    കുടുംബത്തോടൊപ്പമായിരുന്നു നടിപ്പിന്‍ നായകന്‍ സൂര്യ എത്തിയിരുന്നത്. നടനൊപ്പം പിതാവ് ശിവകുമാര്‍, അമ്മ ലക്ഷ്മി,ഭാര്യ ജ്യോതിക, കാര്‍ത്തി, രഞ്ജനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നീണ്ട വരിയില്‍ നിന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവര്‍ വോട്ട് ചെയ്തത്. ചെന്നൈയിലെ ടി നഗറിലെ പോളിംഗ് ബൂത്തിലായിരുന്നു സൂര്യയും കുടുംബവും എത്തിയിരുന്നത്.

    ശാലിനിക്കൊപ്പം അജിത്ത്

    സൂര്യയെ പോലെ കുടുംബസമേതമായിരുന്നു തല അജിത്തും പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നത്. അജിത്തിന്‌റെ കൂടെ ഭാര്യ ശാലിനിയും ഒപ്പമുണ്ടായിരുന്നു. ക്യാമറ ഫ്‌ളാഷുകള്‍ക്ക് നടുവിലൂടെ കാറില്‍ വന്നിറങ്ങുന്ന അജിത്തിന്റെയും ശാലിനിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അജിത്തിന്റെ സോഷ്യല്‍ മീഡിയ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

    സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും

    തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതി രാവിലെ തന്നെ ചെന്നൈയിലെ പോളിംഗ് ബുത്തില്‍ വോട്ടുചെയ്യാനായി എത്തിയിരുന്നു. തനിച്ചായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നത്. മാധ്യമങ്ങളും ജനങ്ങളും ഒന്നടങ്കം കൂടിനിന്ന സമയത്താണ് അതിനിടയിലൂടെ തലൈവര്‍ പോളിംഗ് ബുത്തിലെത്തിയത്. താരപരിവേഷമില്ലാതെയാണ് തലൈവരും എത്തിയിരുന്നത്.

    മകള്‍ക്കൊപ്പം ഉലകനായകന്‍

    മകള്‍ ശ്രുതി ഹാസനൊപ്പമായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്‍ വോട്ട് ചെയ്യാനായി എത്തിയിരുന്നത്. മക്കള്‍ നീതി മയ്യത്തിന്റെ പ്രസിഡണ്ടു കൂടിയായ കമല്‍ഹാസന്‍ താരജാഡകളില്ലാതെ അതിരാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമുളള കമലിന്റെ ആദ്യ വോട്ട് കൂടിയായിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. കമല്‍ഹാസനു പുറമെ നടി ഖുശ്ബു രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് തമിഴ്‌നാട്ടിലാണ്.

    ട്വീറ്റ് കാണൂ

    ട്വീറ്റ് കാണൂ

    ട്വീറ്റ് കാണൂ

    മധുരരാജയില്‍ നായകള്‍ക്കൊപ്പം ഏറ്റുമുട്ടി ലിച്ചി! സാഹസിക രംഗത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍!മധുരരാജയില്‍ നായകള്‍ക്കൊപ്പം ഏറ്റുമുട്ടി ലിച്ചി! സാഹസിക രംഗത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍!

    ബാലന്‍ വക്കീലിനു പിന്നാലെ ദിലീപിന്റെ അടുത്ത മാസുമായി ശുഭരാത്രി? സിനിമയുടെ റിലീസ് വിവരങ്ങള്‍ പുറത്ത്!ബാലന്‍ വക്കീലിനു പിന്നാലെ ദിലീപിന്റെ അടുത്ത മാസുമായി ശുഭരാത്രി? സിനിമയുടെ റിലീസ് വിവരങ്ങള്‍ പുറത്ത്!

    English summary
    tamil superstars loksabha election 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X