»   »  ഏറെ പ്രത്യേകതകളുണ്ട് ദുരൈസിങ്കത്തിന്, സിങ്കം 3 സസ്പെന്‍സ് പുറത്തുവിട്ട് ഹരി

ഏറെ പ്രത്യേകതകളുണ്ട് ദുരൈസിങ്കത്തിന്, സിങ്കം 3 സസ്പെന്‍സ് പുറത്തുവിട്ട് ഹരി

By: Nihara
Subscribe to Filmibeat Malayalam

ബോക്‌സോഫീസുകളെ ഇറക്കിമറിച്ച ദുരൈസിങ്കം വീണ്ടുമെത്തുകയാണ് എസ് ത്രീയിലൂടെ. ആദ്യ ഭാഗങ്ങള്‍ സമ്മാനിച്ച വിജയം മൂന്നാം ഭാഗത്തിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍ ഹരിയും ആക്ഷന്‍ ഹീറോ സൂര്യയും. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഇരുവരും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.

പോലീസ് സിനിമകളുടെ സംവിധായകനെന്ന പേരിലാണ് ഹരി ഇപ്പോള്‍ അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആവാന്‍ ആഗ്രഹിച്ചിരുന്നു. തന്റെ ആഗ്രഹം ഇങ്ങനെയെങ്കിലും സാധ്യമാവുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഹരി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിങ്കം സംവിധായകന്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മൂന്നാം ഭാഗം ഒരുക്കിയതിന് പിന്നിലെ രഹസ്യം

ഒരു തിരക്കഥയെ ആസ്പദമാക്കി ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിതെന്നാണ് വിശ്വാസം. മുന്‍പ് കേട്ടിട്ടില് ഇത്തരമൊരു സംഭവം. സിങ്കത്തിന്റെ ആദ്യ രണ്ടു പതിപ്പുകള്‍ക്കും ലഭിച്ച സ്വീകാര്യത തന്നെയാണ് മൂന്നാം ഭാഗത്തിലേക്കെത്തിച്ചത്.

ആക്ഷന്‍ സിനിമകളുടെ തോഴന്‍

ആക്ഷന്‍ സിനിമകളാണ് ഇഷ്ടം. നായകന്‍ അടിക്കണമെന്നു പ്രേക്ഷകന് തോന്നുന്നിടത്ത് എന്റെ നായകന്‍ അടിച്ചിരിക്കും.നിര്‍മ്മാതാവിന് നഷ്ടം വരാത്ത സിനിമകള്‍ എടുക്കുന്നതിലാണ് എന്റെ ശ്രദ്ധ.

സിങ്കം 3യിലെ സസ്‌പെന്‍സുകള്‍

മുന്‍ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യാന്തര ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനായാണ് ദുരൈസിങ്കം എത്തുന്നത്. ആന്ധ്രയില്‍ തുടങ്ങി മലേഷ്യ, ജോര്‍ജിയ, റൊമേനിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിക്കുന്നു.

ആക്ഷന്‍ സിനിമകളോട് ഏറെ ഇഷ്ടം

സാമിയിലൂടെയാണ് ഹരി പോലീസ് സിനിമ ചെയ്തു തുടങ്ങിയത്. പിന്നീടാണ് സൂര്യയെ നായകനാക്കി സിങ്കം ഒരുക്കിയത്. പോലീസ് വേഷവും നക്ഷത്രവുമൊക്കെ കാണുമ്പോള്‍ സിംഹത്തെ ഓര്‍മ്മ വരുന്നതു കൊണ്ടാണ് സിനിമയ്ക്ക് സിങ്കമെന്ന് പേരിട്ടത്.

English summary
Singam 3 director is talking about backgroun stories of the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam