»   » തലസ്ഥാന നഗരിയില്‍ ദുരൈസിങ്കത്തിന് ഗംഭീര വരവേല്‍പ്പ്, ആരാധക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

തലസ്ഥാന നഗരിയില്‍ ദുരൈസിങ്കത്തിന് ഗംഭീര വരവേല്‍പ്പ്, ആരാധക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

Posted By: Nihara
Subscribe to Filmibeat Malayalam

യാതൊരുവിധ താരജാഡകളുമില്ലാതെ ഇരുകൈകളും കൂപ്പിയാണ് തെന്നിന്ത്യന്‍ താരമായ സൂര്യ എത്തിയത്.. ഏറെ നേരമായി തങ്ങളുടെ സ്വന്തം താരത്തെ കാണുന്നതിനായി കാത്തുനിന്ന ആരാധകരെ നോക്കി പുഞ്ചിരിച്ചാണ് താരം കടന്നുവന്നത്. സൂര്യയോടൊപ്പം സംവിധായകന്‍ ഹരിയും ഉണ്ടായിരുന്നു. പുതിയ സിനിമയായ സിങ്കം 3യുടെ കേരള ലോഞ്ചിന് വേണ്ടിയാണ് ഇരുവരും തിരുവനന്തപുരത്തെത്തിയത്.

തൃശ്ശൂരില്‍ ആരാധകര്‍ നല്‍കിയ സ്വീകരണത്തിന് ശേഷമാണ് സൂര്യ അനന്തപുരിയിലേക്കെത്തിയത്. ബ്രഹാമാണ്ഡ ചിത്രമായ സിങ്കം 3 യുടെ ട്രെയിലറാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. 2010 ലാണ് സിങ്കം സിനിമ ഇറങ്ങിയത്. പിന്നീട് ഇറങ്ങിയ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെക്കുറിച്ച് സൂര്യയും സംവിധായകന്‍ ഹരിയും വിശേഷങ്ങള്‍ പങ്കുവെച്ചു. ഡിസംബര്‍ 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആരാധകര്‍ക്ക് നന്ദി പറഞ്ഞ് തമിഴ് സൂപ്പര്‍താരം

തന്റെ സിനിമയെ കേരളക്കര ഒന്നാകെ സ്വീകരിക്കുന്നതൊക്കെ അങ്ങ് തമിഴ് നാട്ടില്‍ നിന്നും താന്‍ അറിയുന്നുണ്ടെന്ന് ദുരൈ സിങ്കം. ഭാഷാഭേദമില്ലാതെ സിനിമ ആസ്വദിക്കുന്ന പ്രേക്ഷക സമൂഹത്തിന് മുന്നില്‍ താന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ അനുഭവം പങ്കുവെച്ചു

നേര്‍ക്കുനേര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവന്തപുരത്തെത്തിയ അനുഭവം ചടങ്ങില്‍ സൂര്യ പങ്കുവെച്ചു. ഹോളി ഏഞ്ചല്‍സിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. തന്നോടൊപ്പം ഇളയദളപതിയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും തലസ്ഥാനത്തെത്തുന്നതെന്നും സൂര്യ പറഞ്ഞു.

പോലീസ്, മിലിട്ടറി വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്

പോലീസ്, മിലിട്ടറിയെ ഏറെ ആദരവോടെയാണ് കാണുന്നത്. സംവിധായകരാണ് കഥാപാത്രത്തെ തീരുമാനിക്കുന്നത്. പോലീസ് വേഷം ചെയ്ത് താനും ഇപ്പോള്‍ പോലീസിന്റെ ഭാഗമായെന്ന തോന്നലുണ്ടാവാറുണ്ട്.

രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കാമോ

കലാരംഗത്തുനിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സ്വാഭാവികമാണ്. തമിഴ് നാടിന്റെ സ്വന്തം മുഖ്യമന്ത്രിയായിരുന്ന തലൈവി ജയലളിതയുടെ വേര്‍പാടിന് ശേഷം തമിഴകം ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിലരുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചാണ്. എന്നാല്‍ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദുരൈസിങ്കം മൗനത്തിലായിരുന്നു. യാതൊന്നും പ്രതികരിച്ചില്ല.

ജെല്ലിക്കെട്ട് തമിഴ് ജനതയുടെ വികാരമാണ്

സ്‌കൂളില്‍ നടത്തുന്ന പരീക്ഷയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചാല്‍ പരീക്ഷ നിരോധിക്കാറുണ്ടോ. തമിഴ് ജനതയുടെ വികാരമാണ് ജെല്ലിക്കെട്ട്. ആരോഗ്യകരമായി ജെല്ലിക്കെട്ട് നടത്തണമെന്ന അഭിപ്രായക്കാരനാണ് താനെന്നും സൂര്യ വ്യക്തമാക്കി.

English summary
Singam 3 kerala launch function at Thiruvanathapuram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam