തമിഴ് യുവസംവിധായകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
തമിഴിലെ യുവസംവിധായകന്‍ എവി അരുണ്‍ പ്രസാദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വെച്ച് അരുണിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രശസ്ത സംവിധായകന്‍ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് അരുണ്‍ പ്രസാദ്. സ്വതന്ത്ര സംവിധായകനായുളള ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്നേയാണ് അരുണിന്റെ അന്ത്യം. അടുത്തിടെ ജിവി പ്രകാശ് കുമാറിനെ നായകനാക്കിയുളള 4ജി എന്ന ചിത്രം അരുണ്‍ പ്രസാദ് സംവിധാനം ചെയ്തിരുന്നു.

റൊമാന്റിക്ക് ഫാന്റസി ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയുടെ റിലീസിന് മുന്‍പാണ് സംവിധായകന്റെ മരണം. അരുണിന്റെ മരണവാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. 2016ലായിരുന്നു സംവിധായകനായുളള അരുണ്‍ പ്രസാദിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനായി ഒരുങ്ങിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു.
സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വെങ്കട് പാക്കര്‍ എന്ന പേരിലാണ് സംവിധായകന്‍ അറിയപ്പെടുന്നത്. മലയാളി താരം ഗായത്രി സുരേഷാണ് അരുണിന്റെ ആദ്യ ചിത്രത്തിലെ നായിക. ആദ്യ സംവിധാന സംരഭത്തിന്റെ റിലീസിനു മുന്‍പുളള അരുണിന്റെ മരണം സഹപ്രവര്‍ത്തകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. അരുണിന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത അറിയിച്ചത്.
അരുണിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ജിവി പ്രകാശ് കുമാര്‍ ട്വീറ്റുമായി എത്തിയിരുന്നു. എല്ലായ്‌പ്പോഴും ഒരു സുഹൃത്തും സഹോദരനും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ അഗാധമായ അനുശോചനം. അവന്റെ പ്രാണന്‍ സമാധാനത്തോടെ ഇരിക്കട്ടെ. ജിവി പ്രകാശ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നടന് പിന്നാലെ മറ്റ് സിനിമാ പ്രവര്‍ത്തകരും ആരാധകരുമെല്ലാം സംവിധായകന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു. ജിവി പ്രകാശ് കുമാറിനെ അഭിനന്ദിച്ചുകൊണ്ടുളള ട്വീറ്റായിരുന്നു അരുണ്‍ പ്രസാദിന്റെതായി അവസാനമായി വന്നത്.


Click it and Unblock the Notifications











