സര്‍ക്കാരിന്റെ എച്ച് ഡി പ്രിന്റ് ഉടന്‍ എത്തും! വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ് രംഗത്ത്

By Prashant V R

കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം എത്തിയിരുന്നത്. കത്തിക്ക് ശേഷം എആര്‍ മുരുകദോസ് വിജയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ വരവ് വിജയുടെ ആരാധകരെല്ലാം തന്നെ ആഘോഷമാക്കിയിരുന്നു. കേരളം കണ്ട എറ്റവും റിലീസായിട്ടായിരുന്നു ഇത്തവണ വിജയ് ചിത്രമെത്തിയിരുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. വമ്പന്‍ താരനിരയാണ് ഇത്തവണയും വിജയ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിജയുടെ മുന്‍ചിത്രം മെര്‍സലും ഇതേപോലെ ദീപാവലി റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഇതിനിടെ ചിത്രത്തിന് വെല്ലുവിളിയായി തമിഴ് റോക്കേഴ്‌സ് സൈറ്റ് രംഗത്തെത്തിയിരുന്നു. സര്‍ക്കാറിന്റെ പ്രിന്റ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്നാണ് തമിഴ് റോക്കേഴ്‌സിന്റെ ഭീഷണി.

വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ്

വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ്

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു തമിഴ് റോക്കേഴ്‌സ് വെല്ലുവിളിയുമായി എത്തിയിരുന്നത്. തങ്ങളുടെ ട്വിറ്റര്‍ പേജ് വഴിയായിരുന്നു തമിഴ് റോക്കേഴ്‌സ് ഇക്കാര്യം അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ എച്ച് ഡി പ്രിന്റ് ഉടന്‍ ഓണ്‍ലൈനില്‍ എത്തുമെന്നും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ എത്ര പേര്‍ എച്ച് ഡി പ്രിന്റിനായി കാത്തിരിക്കുന്നുവെന്നും എത്ര തടസങ്ങള്‍ വന്നാലും ഞങ്ങളെ തകര്‍ക്കാനാവില്ലെന്നും വെബ്‌സൈറ്റിന്റെ ആളുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. സൂര്യയുടെ പുതിയ ചിത്രം എന്‍ജികെയ്‌ക്കെതിരെയും തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിയുണ്ട്.

റിലീസ് ദിനങ്ങളില്‍ തന്നെ പ്രിന്റ്

റിലീസ് ദിനങ്ങളില്‍ തന്നെ പ്രിന്റ്

സര്‍ക്കാരിന്റെ വ്യാജ പതിപ്പ് തടയാന്‍ സണ്‍ പിക്‌ചേഴ്‌സ് കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ് റോക്കേഴ്‌സ് അതെല്ലാം മറികടക്കുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകരുളളത്. പ്രധാനമായും തെന്നിന്ത്യന്‍ സിനിമകളെ കേന്ദ്രീകരിച്ചാണ് തമിള്‍ റോക്കേഴ്‌സ് വെബ്‌സെറ്റ് നിലനില്‍ക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ക്കൊപ്പം ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളും തമിഴ് റോക്കേഴ്‌സിന്റെ വ്യാജന് ഇരയാവാറുണ്ട്. റിലീസ് ദിനങ്ങളില്‍ തന്നെ പ്രിന്റ് എത്താറുളളത് കൊണ്ട് പല സിനിമകള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാവാറുളളത്.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍

മുന്‍പ് വിശാലിന്റെ നേതൃത്വത്തിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തമിഴ് റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം തടയാനായി നടപടികള്‍ എടുത്തിരുന്നു. സൈറ്റിന്റെ ചില അഡ്മിന്‍മാരെ നേരത്തെ കണ്ടുപിടിച്ചെങ്കിലും തമിഴ് റോക്കേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിച്ചിരുന്നില്ല.പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെതിരെയുളള പ്രതികാര നടപടിയായാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ് റോക്കേഴ്‌സ് അറിയിച്ചിരിക്കുന്നത്.

സര്‍ക്കാരിന് മികച്ച സ്വീകരണം

സര്‍ക്കാരിന് മികച്ച സ്വീകരണം

അതേസമയം വിജയുടെ സര്‍ക്കാരിന് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. സര്‍ക്കാരിന്റെ ആദ്യ ദിന ഷോകള്‍ രാവിലെ അഞ്ച് മണിമുതല്‍ ആരംഭിച്ചിരുന്നു. ഫാന്‍സ് ഷോകളായിരുന്നു അധിക തിയ്യേറ്ററുകളിലും പുലര്‍ച്ചെ മുതല്‍ ആരംഭിച്ചിരുന്നത്. കേരളത്തില്‍ മാത്രം 300 ലധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിന്റെതായി സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാരിനെ വരവേല്‍ക്കാനായി വിജയുടെ കൂറ്റന്‍ കട്ടൗട്ട് കൊല്ലം ജില്ലയിലെ മൈതാനിയില്‍ ആരാധകര്‍ ഒരുക്കിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 25ലധികം ലേഡീസ് ഫാന്‍സ് ഷോകളും ചിത്രത്തിന്റെതായി സംഘടിപ്പിക്കുന്നുണ്ട്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.അങ്കമാലി ഡയറീസ്,ഗപ്പി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X