ഒരു സിനിമയ്ക്ക് രണ്ട് റിലീസ്, ഒന്ന് തിയറ്ററുകളിലും മറ്റൊന്ന് വ്യാജനും! ഇത്ര ധൈര്യം ആര്‍ക്കേലുമുണ്ടോ?
തമിഴ്പടം 2.0 എന്ന സിനിമയുടെ പോസ്റ്റര്‍ വ്യത്യസ്തമായിരിക്കുകയാണ്. ഒരു സിനിമയ്ക്ക് വേണ്ടി രണ്ട് റിലീസ് തീയ്യതി അതിപ്പോ എന്തിനാണെന്നാണ് പലര്‍ക്കും മനസിലാവതെ ഇരുന്നത്. സിനിമയുടെ പോസ്റ്ററില്‍ രണ്ട് റിലീസ് തീയതികള്‍ കൊടുത്തിരിക്കുന്നത് ശരിക്കും ഒന്ന് ട്രോളിയതാണെന്നാണ് ശേഷമാണ് എല്ലാവര്‍ക്കും മനസിലായത്.

പോസ്റ്ററില്‍ ഒന്ന് സിനിമയുടെ തിയറ്റര്‍ റിലീസ് തീയതിയും മറ്റൊന്ന് പൈറസി സൈറ്റായ തമിഴ് റോക്കേര്‍സുമാണ്. റിലീസ് ചെയ്തതിന്റെ അടുത്ത ദിവസം തന്നെ വ്യാജനെ പുറത്തിറക്കുന്ന സൈറ്റാണ് തമിഴ് റോക്കേര്‍സ്. അതു കൊണ്ടാവാം അവര്‍ക്കും കൂടി റിലീസ് തീയതി കൊടുത്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിച്ചിരിക്കുന്നത്.
സി എസ് അമുദിന്റെ തമിഴ്പടം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തമിഴ്പടം 2.0. നടന്‍ സിദ്ധാര്‍ത്ഥാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. 2010 ല്‍ തമിഴ് സിനിമയിലെ രംഗങ്ങളെ കളിയാക്കി കൊണ്ട് സ്പൂഫ് ചിത്രം പുറത്തിറക്കിയത്. ഇതാണ് ഇത്തരത്തില്‍ പോസ്റ്റര്‍ തയ്യാറാക്കിയതിന് പിന്നിലുള്ളതെന്നാണ് വ്യക്തമാവുന്നത്.


Click it and Unblock the Notifications