ഈ പ്രായത്തില്‍ അയാളെ കെട്ടിയത് പണം കണ്ടിട്ട് തന്നെ! ഹാസ്യ നടനെ വിവാഹം കഴിച്ചതിനെ പറ്റി നടി സംഗീത
ഹാസ്യ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ ശ്രദ്ധേയനായ നടനാണ് റെഡിന്‍ കിംഗ്സ്ലി. 1998 ല്‍ ഒരു സിനിമയില്‍ ഡാന്‍സറായിട്ടാണ് റെഡിന്‍ ആദ്യം അഭിനയിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീടാണ് കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് ജനപ്രിയനാകുന്നത്.
ഇത്രയും വര്‍ഷമായി സിനിമയില്‍ സജീവമായി നില്‍ക്കുകയാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് നടന്‍ വിവാഹിതനാവുന്നത്. ടെലിവിഷന്‍ നടി സംഗീതയെയാണ് 47-ാമത്തെ വയസ്സില്‍ റെഡിന്‍ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ താരങ്ങളെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇരുവരുടെയും വിവാഹവാര്‍ത്തയറിഞ്ഞത് മുതല്‍ പലതരത്തിലുള്ള കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്.

കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് റെഡിന്‍. കഴിഞ്ഞ വര്‍ഷം സൂപ്പര്‍താരം രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് നടന്‍ വിവാഹിതനാവുന്നത്. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ നടത്തിയ വിവാഹത്തെ പറ്റി താരങ്ങള്‍ പറഞ്ഞതോടെയാണ് പുറംലോകം അറിയുന്നത്.
നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയാണ് സംഗീത വി. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് സംഗീത. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിജയുടെ കൂടെ മാസ്റ്റര്‍ എന്ന സിനിമയില്‍ അഭിനയിച്ചതും ശ്രദ്ധേയമായിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് റെഡിനും സംഗീതയും വിവാഹിതരാവുന്നത്. എന്നാല്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ വിമര്‍ശനം സംഗീതയ്ക്കാണ്. നടിയെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 46 വയസുള്ള സംഗീത ഈ പ്രായത്തില്‍ ഒരു ഹാസ്യ നടനെ വിവാഹം കഴിച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നാണ് ചിലരുടെ വിമര്‍ശനം.

ഒരു ഹാസ്യനടനെന്ന നിലയില്‍ റെഡിന് മികച്ച വരുമാനമാണുള്ളത്. അതുകൊണ്ട് തന്നെ നടന്റെ വരുമാനം കണ്ടിട്ടാവും സംഗീത വിവാഹം കഴിക്കാന്‍ സമ്മതിച്ചിട്ടുണ്ടാവുക എന്ന് പറഞ്ഞാണ് ചിലര്‍ നടിയെ ട്രോളുന്നത്. നേരത്തെ വിവാഹിതയായ നടിയ്ക്ക് ഈ ബന്ധത്തിലൊരു മകളുണ്ടെന്നും പറയപ്പെടുന്നു.
അതേ സമയം ഏറെ നാളുകളായി താന്‍ നിരന്തരം ട്രോളുകളും പരിഹാസവും സഹിച്ചു കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംഗീത പറഞ്ഞിരുന്നു. റെഡിനെ വിവാഹം കഴിച്ചതിന് അവര്‍ എന്നെ വിമര്‍ശിക്കുകയാണ്. എനിക്ക് ഒരു മകളുണ്ടെന്ന് ആര്‍ക്കൊക്കെ അറിയാം? അത്തരത്തിലാണ് അവര്‍ കഥകള്‍ എഴുതുന്നത്. എനിക്ക് അങ്ങനൊരു മകളില്ല എന്നതാണ് വസ്തുത. പിന്നെ ഞാനൊരു കുട്ടിയെ വളര്‍ത്തുന്നുണ്ട്. അത് എന്റെ ഇളയ സഹോദരന്റെ മകളാണെന്നും സംഗീത് വ്യക്തമാക്കി.
പണത്തിന് വേണ്ടിയാണ് ഞാന്‍ റെഡിന്റെ കൂടെ കൂടിയതെന്ന കമന്റുകളാണ് പലരും പറഞ്ഞിട്ടുള്ളത്. എനിക്ക് പണത്തിന്റെ ആവശ്യമൊന്നുമില്ല. ഒന്നും സമ്പാദിക്കാതെയാണ് ഞാന്‍ ഈയൊരു നിലയിലേക്ക് എത്തിയത്.. സീരിയലുകളില്‍ അഭിനയിക്കുന്ന ഞാനും നന്നായി സമ്പാദിക്കുന്നുണ്ട്. റെഡിന്‍ നല്ലൊരു വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടവുമാണ്. അതുകൊണ്ടാണ് താന്‍ വിവാഹിതയായതെന്നാണ് ട്രോളന്മാര്‍ക്ക് മറുപടിയായി സംഗീത പറഞ്ഞത്.


Click it and Unblock the Notifications