ഇതാണ് നയൻതാരയെ തന്റെ പ്രിയപ്പെട്ടവളാക്കുന്നത്, ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് ഡിഡി
തെന്നിന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള താരമാണ് നയൻതാര. മലയാളത്തിൽ നിന്നാണ് നയൻസ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നയൻസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ മുൻനിര നായകന്മാർക്കൊപ്പമാണ് താരത്തിന്റെ സ്ഥാനം.
എല്ലാവരോടും വളരെ മികച്ച ബന്ധമാണ് നയൻസ് കാത്ത് സൂക്ഷിക്കുന്നത്. ഇപ്പോഴിത ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ച് നടിയും അവതാരകയുമായ ദിവ്യദർശിനി. ഡിഡി എന്ന് അറിയപ്പെടുന്ന ദിവ്യദർശിനിയുടെ അടുത്ത സുഹൃത്താണ് നയൻതാര. സോഷ്യൽ മീഡിയയിലെ ഒരു ലൈവ് ചാറ്റിനിടയിലാണ് ഡിഡി നയൻസിനെ കുറിച്ച് പറഞ്ഞത്. ഒരു ആരാധകർ ചോദിച്ച ചോദ്യത്തിനായിരുന്നു നടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവത്തെ കുറിച്ച് ഡിഡി പറഞ്ഞത്.

നയൻസിനെ കുറിച്ചുള്ള ഡിഡിയുടെ വാക്കുകൾ ഇങ്ങനെ.. നയൻസ് വളരെ മികച്ച വ്യക്തിയാണ്. കൂടാതെ മനസ്സിൽ ഒന്നും സൂക്ഷിക്കാത്ത ഒരാളാണ്. നയൻസിനെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ ആയാളുമായ നേരിട്ട് വിളിച്ച് സംസാരിച്ച് പ്രശ്നം തീർക്കും. ഇത് എല്ലാ ആളുകളെ കൊണ്ടും സാധിക്കില്ല. ഇത് നയൻതാരയുടെ മികച്ച ഒരു സ്വഭാവ ഗുണമാണ്- ഡിഡി പറയുന്നു.

നയൻതാര - ദിവ്യദർശിനി സൗഹൃദം തമിഴ് സിനിമ മേഖലയിൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. താരങ്ങൾ ഒരുമിച്ച് സിനിമ കാണാൻ പോകുന്നതിന്റേയും മറ്റും ചിത്രങ്ങൾ സിനിമ കോളങ്ങളിൽ വൈറലാകാറുണ്ട്. കൂടാതെ തന്നെ നയൻസിന്റേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും സോഷ്യൽ മീഡിയ പേജിൽ ഡിഡിയുടെ കമന്റുകൾ സജീവമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഓൺലൈൻ ചാറ്റ് ഷോകളുമായി തിരക്കിലാണ് ഡിഡി.

സോഷ്യൽ മീഡിയയിൽ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് നയൻതാര. പഴയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം കാമുകൻ വിഘ്നേഷിനൊപ്പം രസകരമായ സോഷ്യൽ മീഡിയ ചലഞ്ചുകളിലും ലേഡി സൂപ്പർ സ്റ്റാർ പ്രത്യക്ഷപ്പെടുന്നുണ്ട്. വിഘ്നേഷ് ശിവനോടൊപ്പമുള്ള ഹാൻഡ് ഇമോജി ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താര ജോഡികൾ ആശംസ നേർന്ന് ആരാധകർ രംഗത്തെത്തുകയും ചെയ്തു

മാത്യദിനത്തിൽ ആശംസ
ലോക മാത്യദിനത്തിൽ നയൻതാരയ്ക്ക് ആശംസയുമായി വിഘ്നേഷ് ശിവ എത്തിയിരുന്നു. ഈ ആശംസ ഏറെ ചർച്ച വിഷയമായിരുന്നു. ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രത്തിനൊപ്പമായിരുന്നു സംവിധായകന്റെ ആശംസ.. 'ഇപ്പോള്‍ ഒരു കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്നതും ഭാവിയിലെ എന്റെ കുട്ടികളുടെ അമ്മയാവാന്‍ പോവുന്ന ആള്‍ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ എന്നായിരുന്നു വിഘ്നേശിന്റെ പോസ്റ്റ്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.നയൻസിന് മാത്രമല്ല താരത്തിന്റേയും വിഷ്നേഷിൻരെ അമ്മയ്ക്കും സഹോദരിക്കും മാത്യദിനാശംസകൾ പങ്കുവെച്ചിരുന്നു.,


Click it and Unblock the Notifications