Just In
- 19 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 37 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Automobiles
പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം
- Finance
നിഫ്റ്റി 14000ന് താഴേയ്ക്ക് കൂപ്പുകുത്തി, സെൻസെക്സ് 938 പോയിന്റ് ഇടിഞ്ഞു
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തമിഴിലെ മമ്മൂട്ടിയാണ് സൂര്യ! കോടികള്‍ വാരിക്കൂട്ടി ബോക്സ് ഓഫീസില്‍ തരംഗമായി താനാ സേര്‍ന്ത കൂട്ടം!!
മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലെയാണ് തമിഴിലെ സിങ്കം സൂര്യ. ഓരോ ദിവസം കഴിയും തോറും ഗ്ലാമര്‍ കൂടി വരുന്നതാണ് സൂര്യയുടെ പ്രത്യേകത. ഇത്തവണ പൊങ്കലിന് മുന്നോടിയായി വലിയ പ്രധാന്യത്തോടെ തിയറ്ററുകളിലേക്കെത്തിയ സൂര്യയുടെ സിനിമയായിരുന്നു താനാ സേര്‍ന്ത കൂട്ടം. കേരളത്തിലും വലിയ പ്രധാന്യത്തോടെയായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.
ഗ്രെയ്സ് വീണ്ടെടുത്ത് സൂര്യ മണ്ണിലേക്കിറങ്ങുന്നു.. പക്കാ ക്ലീൻ ത്രില്ലറുമായി.. ശൈലന്റെ റിവ്യു!!!
വിഘ്നേശ് ശിവന് സംവിധാനം ചെയ്ത സിനിമയില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. സ്പെഷ്യല്‍ എന്ന ഹിന്ദി സിനിമയുടെ തമിഴ് റിമേക്കായിട്ടാണ് താനാ സേര്‍ന്ത കൂട്ടം നിര്‍മ്മിച്ചത്. നല്ലൊരു എന്റര്‍ടെയിന്‍മെന്റായി എത്തിയ സിനിമയ്ക്ക് ആദ്യദിനം മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. ബോക്സ് ഓഫീസിലും മോശമില്ലാത്ത കളക്ഷന്‍ നേടിയാണ് സിനിമ ജൈത്രയാത്ര തുടരുന്നത്.

താനാ സേര്‍ന്ത കൂട്ടം
സൂര്യയെ നായകനാക്കി വിഘ്നേശ്് ശിവന് സംവിധാനം ചെയ്ത സിനിമയാണ് താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. പൊങ്കലിന് മുന്നോടിയായി ജനുവരി 12 ന് റിലീസിനെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. ആദ്യദിനം തന്നെ ഞെട്ടിക്കുന്ന കളക്ഷനാണ് സിനിമ ബോക്സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

ചെന്നൈയില്‍ മാത്രം..
സിനിമ പലയിടത്തും പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും ചെന്നൈയില്‍ ബിഗ് റിലീസായിരുന്നു. സിനിമ വിമര്‍ശനകനായ രമേഷ് ബാല പുറത്ത് വിട്ട ട്വീറ്റില്‍ ചെന്നൈയില്‍ നിന്നും സിനിമ 74 ലക്ഷമാണ് ബോക്സ് ഓഫീസില്‍ കളക്ഷന്‍ നേടിയതെന്നാണ് പറഞ്ഞിരിക്കുന്നത്.

വിദേശത്തും,..
യുഎസ്എ യിലും സിനിമ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. തരണ്‍ ആദര്‍ശ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം താനാ സേര്‍ന്ത കൂട്ടം അവിടെ നിന്നും 26 ലക്ഷമാണ് റിലീസ് ദിനത്തില്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പറയുന്നത്.

കേരളത്തിലും തരംഗം
താനാ സേര്‍ന്ത കൂട്ടത്തിന് കേരളത്തിലും ഗംഭീര വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. ജനുവരി 12 ന് മലയാളത്തില്‍ നിന്നും രണ്ട് സിനിമകളും തമിഴില്‍ നിന്ന് വിക്രമിന്റെ സിനിമയും കേരളത്തില്‍ റിലീസ് ചെയ്തിരുന്നു. മത്സരിച്ചാണ് എത്തിയിരുന്നതെങ്കിലും സിനിമ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.

ബിഗ് കളക്ഷന്‍
പ്രേക്ഷകരുടെ നല്ല വിലയിരുത്തല്‍ കിട്ടിയതോടെ വരും ദിവസങ്ങളില്‍ സിനിമ വലിയൊരു കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്. മുമ്പ് സൂര്യയുടെ സിങ്കം 3 കേരളത്തില്‍ നിന്നും 20 കോടിയാണ് കളക്ഷന്‍ നേടിയിരുന്നത്. അതിനെ താനാ സേര്‍ന്ത കൂട്ടം മറികടക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്.