സൂര്യയുടെ ചിത്രത്തിനായി റോക്ക് ഗാനം ഒരുക്കി തൈക്കുടം ബ്രിഡ്ജ്! വൈറലായി പുതിയ ട്വീറ്റ്! കാണൂ
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂര്യ 38. ഇരുതി സുട്രു ഒരുക്കിയ സുധി കൊങ്കാര സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പ്രമേയമാക്കി കൊണ്ടാണ് ചിത്രം എടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
ജിവി പ്രകാശ് കുമാറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സൂര്യ 38ല്‍ തൈക്കുടം ബ്രിഡ്‌ജൊരുക്കുന്ന പാട്ടും ഉണ്ടാവുമെന്ന് അറിയുന്നു. ജിവി പ്രകാശ് കുമാര്‍ തന്നെയായിരുന്നു തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിരുന്നത്. അരുണ്‍രാജ കാമരാജയുടെ വരികള്‍ക്കാണ് തൈക്കുടം ബ്രിഡ്ജ് സൂര്യയുടെ പുതിയ ചിത്രത്തിനായി ഗാനമൊരുക്കുന്നത്. റെക്കൊര്‍ഡിംഗ് സെക്ഷനില്‍ ബാന്‍ഡിനൊപ്പമുളള ഒരു ചിത്രവും ജിവി പ്രകാശ് കുമാര്‍ പുറത്തുവിട്ടിരുന്നു.

സൂര്യ 38ന്റെ പൂജ ഇന്ന് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗ് എപ്രില്‍ ഏട്ടിനാണ് ആരംഭിക്കുന്നത്. സൂര്യയുടെ തന്നെ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യ 38 അടുത്ത കൊല്ലമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ഇരുതി സുട്രിന് പുറമെ ദ്രോഹി,ഗുരു എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്ത സുധി കൊങ്കാരയുടെ നാലാമത്തെ ചിത്രം കൂടിയാണ് സൂര്യ 38.


Click it and Unblock the Notifications











