ചിത്രീകരണത്തിനിടെ തമിഴ് സൂപ്പര്‍താരം അജിത്തിന് പരിക്കേറ്റു
ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ തമിഴ് സൂപ്പര്‍ താരം അജിത്തിന് പരിക്കേറ്റു.കഴുത്തിനാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ചികത്സ തേടുകെയും, തുടര്‍ന്ന് ചിത്രീകരണ പദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ ചിത്രീകരണത്തിലേക്ക് തിരിച്ചു വരികെയും ചെയ്തു.
ദീപാവലിക്ക് റിലീസ് ചെയ്യേണ്ട ചിത്രമായതിനാല്‍ കുറഞ്ഞ സമയം കൊണ്ട് ചിത്രകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടതിനാലാണ്.ഡ്യൂപിനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിയാലിറ്റിക്ക് വേണ്ടി സ്റ്റണ്ട് രംഗം താന്‍ തന്നെ ചെയ്യാമെന്ന് അജിത്ത് തന്നെ പറയുകയായിരുന്നു.

വൈകാരിക സഹോദരി-സഹോദര ബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം.തല 56 എന്നാണ് താത്കാലികമായി ചിത്രത്തിന് നല്‍കിയ പേര്.എ എം രത്‌നം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയായി എത്തുന്നത്.ലക്ഷമി മേനോനാണ് അജിത്തിന്റെ സഹോദരി വേഷം ചെയ്യുന്നത്.
ഇതിനു മുമ്പും ചിത്രീകരണ സമയത്ത് അജിത്തിന് അപകടം സംഭവിച്ചിട്ടുണ്ട്.ബില്ല 2,വീരം,ആരംഭം തുടങ്ങിയ സിനിമകളുടെ ചിത്രീകരണ വേളയിലാണ് പരിക്കേറ്റിട്ടുള്ളത്.


Click it and Unblock the Notifications