»   » തല57 ല്‍ അജിത്തിന്റെ വില്ലന്‍ ആരാണെന്നോ?

തല57 ല്‍ അജിത്തിന്റെ വില്ലന്‍ ആരാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തല 57ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ സായി പല്ലവിയെയാണ് ചിത്രത്തിലേക്ക് നായിക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ താരം മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

നായികയെ കണ്ടത്തിയ സാഹചര്യത്തില്‍ ചിത്രത്തിലെ മറ്റ് താരങ്ങളെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു സംവിധായകന്‍ ശിവ. ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകളില്‍ റിപ്പോര്‍ട്ടുകളില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷം അവതരിപ്പിക്കുമെന്ന് പറയുന്നു.

ajith-15

ഈ ആഴ്ച ചിത്രത്തിന്റെ പൂജ നടക്കും. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. വെട്രിയാണ് ഛായാഗ്രാഹണം.

English summary
'Thala 57': Aravind Swamy gets offer to work with Ajith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam