അജിത്തിന് മാത്രമേ അത് കഴിയൂ!! ശ്രീദേവിയുടെ ആഗ്രഹത്തെ കുറിച്ച് ബോണി കപൂർ
അജിതിന്റെ വിശ്വാസം എന്ന ചിത്രം കാണാന്‍ ബോണി കപൂര്‍ ചെന്നൈയില്‍ എത്തിയിരുന്നു.
ശ്രീദേവിയുടം ആഗ്രഹം യാഥാർഥമാക്കാനായി ബോണി കപൂർ. തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കണമെന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. അത് സഫലമാക്കി കൊടുക്കുകയാണ് അദ്ദേഹം. ബോണി കപൂർ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ബോളിവുഡിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പിങ്ക്. അമിതാഭ് ബച്ചൻ തപ്സി പാന്നുവും പ്രധാന വേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത് പ്രധാന വേഷത്തിലെത്തുന്നത്. അമിതാഭ് ബച്ചൻ ചെയ്ക് വക്കീൽ വേഷമാണ് തമിഴിൽ അജിത് ചെയ്യുന്നത്. നസ്രിയയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ശ്രീദേവിയുടെ വലിയ ആഗ്രഹമായിരുന്നു പിങ്കിന്റെ റീമേക്കിൽ അജിത്ത് അഭിനയിക്കണമെന്ന്. അജിത് സമ്മതിച്ചപ്പോൾ വൻ ആഘോഷമായിരുന്നു വീട്ടിൽ ഒരുക്കിയത്. അവളുടെ ആഗ്രഹം പൂർത്തിയാക്കാൻ അജിത്തിന് മാത്രമേ സാധിക്കുകയുളളൂ. ശ്രീ ഇത് ദൂരയിരുന്ന് കാണുന്നുണ്ടാകുമെന്ന് ബോണി കപൂർ പറഞ്ഞു. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വസം കാണാൻ ചെന്നൈയിൽ എത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











