വീണ്ടും ശാലിനിയുടെയും അജിത്തിന്റെയും പ്രണയനിമിഷങ്ങള്‍; ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചുള്ള ശാലിനിയുടെ സെല്‍ഫി
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ താരദമ്പതിമാരാണ് അജിത്തും ശാലിനിയും. അടുത്തിടെ ശാലിനി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരികയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു മടങ്ങി വരവ് ഉടനെ ഉണ്ടാവില്ലെന്ന് നടി തന്നെ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ അജിത്തിനൊപ്പമുള്ള പുത്തന്‍ ഫോട്ടോയും വൈറലായി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറമുള്ള വസ്ത്രത്തില്‍ ശാലിനിയും തിളങ്ങി.
ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് ശാലിനി എടുത്തൊരു സെല്‍ഫി ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്. ഇരുവരും കറുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചത്. അജിത്ത് തൊപ്പിയും വെച്ചിട്ടുണ്ട്. പ്രണയബന്ധം എത്രത്തോളമുണ്ടെന്ന് ഈയൊരു ചിത്രത്തിലൂടെ വ്യക്തമാവുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫാന്‍സ് പേജുകളിലൂടെ ഫോട്ടോ വൈറലായി.

സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടപ്പെട്ടാണ് അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അടുത്തിടെ ആ പ്രണയകഥയും പുറത്ത് വന്നിരുന്നു. അജിത്തുമായുള്ള വിവാഹശേഷം ശാലിനി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മ കൂടിയായ നടി അഭിനയത്തെക്കാളും കുടുംബ ജീവിതത്തെയാണ് സ്‌നേഹിക്കുന്നത്. അടുത്തിടെ അക്കാര്യം പറയുകയും ചെയ്തു.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാളും പരിഗണന ജീവിതത്തിന് നല്‍കണമെന്നാണ് ഞാന്‍ തീരുമാനിച്ചതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ശാലിനി പറഞ്ഞിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്താമെന്ന തീരുമാനം എടുത്തത്. സിനിമ ഉപേക്ഷിച്ചതില്‍ ഇപ്പോഴും നഷ്ടബോധമൊന്നുമില്ല. ഇപ്പോഴുള്ളത് പോലെ ഒരു കുടുംബിനിയായിട്ടുള്ള ജീവിതം സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ടെന്നാണ് ശാലിനി പറയുന്നത്.
അജിത്തും താനും പരസ്പരം ബഹുമാനം കൊടുക്കുന്നവരാണെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. ഒരിക്കലും തന്റെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഭര്‍ത്താവ് എതിര് പറയാറില്ല. എങ്കിലും മക്കളെ പഠിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ക്കുമൊക്കെ താന്‍ കൂടെ വേണമെന്നും ശാലിനി അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











