നടി വിദ്യുലേഖയോട് അജിത്ത് മാപ്പ് പറഞ്ഞു!

By Aswathi

നടി വിദ്യു ലേഖയോട് അജിത്ത് മാപ്പു പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ പലരും ചിന്തിയ്ക്കുന്നുണ്ടാവാം, എന്ത് തെറ്റ് ചെയ്തതിനാണ് തല നടിയോട് മാപ്പ് പറഞ്ഞതെന്ന്. അത് എന്തിനായിരുന്നു എന്നറിഞ്ഞാല്‍ തലയെ ആരും വെറുക്കില്ല, മറിച്ച് ഇഷ്ടം കൂടും.

അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രം 25 ദിവസം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം നടത്തിയിരുന്നല്ലോ. ഈ സന്തോഷത്തിലാണ് ഹാസ്യ നടി വിദ്യു ലേഖ തലയ്ക്ക് ആശംസകള്‍ നേര്‍ന്ന് മസേജ് അയച്ചത്.

ajith-apologizes

തിരിച്ചൊരു മറുപടി പ്രതീക്ഷിച്ചായിരുന്നില്ല വിദ്യു ലേഖ മസേജ് ചെയ്തത്. കുട്ടി പിറന്ന സന്തോഷവും പുതിയ ചിത്രവുമൊക്കെ ആയി അജിത്ത് തിരക്കിലാണല്ലോ. എന്നാല്‍ മസേജ് അയച്ച് ഒരു ദിവസത്തിന് ശേഷം നടിയുടെ ഫോണില്‍ മറുപടി വന്നു. സാക്ഷാല്‍ തലയുടെ മെസേജ്. ആശംസയ്ക്ക് നന്ദിയുണ്ടെന്നും മറുപടി അയക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കണമെന്നുമായിരുന്നു ആ മസേജ്.

സൂപ്പര്‍ സ്റ്റാറുകള്‍ അജിത്തിനെ കണ്ട് പഠിക്കണം എന്നാണ് വിദ്യുലേഖ പറയുന്നത്. എല്ലാ ആളുകളെയും ഒരുപോലെ കാണുന്നയാളാണ് അജിത്തെന്നും ഒരു ഈഗോ പോലും ഇല്ലാത്ത മനുഷ്യനായതുകൊണ്ടാണ് അദ്ദേഹം എന്നും ഉയരത്തില്‍ നില്‍ക്കുന്നതെന്നും നടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X