കോടികൾ വേണ്ട!! വിശ്വാസം അതല്ലേ എല്ലാം, ജനങ്ങൾക്കിടയിൽ വീണ്ടും കയ്യടി നേടി തല, കണൂ...
വിശ്വസം സിനിമ ഹിറ്റായതോടെ വെളളമുണ്ട് വൈറലായിരിക്കുകയാണ്
Recommended Video

ഇത്തവണത്തെ പൊങ്കൽ ആഘോഷമാക്കിയത് തെന്നിന്ത്യൻ സിനിമ ലോകമായിരുന്നു. മികച്ച ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു പൊങ്കൽ റിലീസായി ഇക്കുറി പ്രദർശനത്തിനെത്തിയത്. തലയുടേയും തലൈവരുടേയും മാസ് ചിത്രങ്ങളായിരുന്നു ഇക്കുറി ഇത്തവണത്തെ പൊങ്കൽ സ്പെഷ്യൽ. മികച്ച പ്രേക്ഷക സ്വീകാര്യതയോടെ ഇരു ചിത്രങ്ങളും തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന തലയുടെ ചിത്രമായിരുന്നു വിശ്വാസം. 2017 ൽ പുറത്തു വന്ന വേഗത്തിന് ശേഷം 1 വർഷം കഴിഞ്ഞാണ് വിശ്വാസം തിയേറ്ററുകളിൽ എത്തുന്നത്. അതിന്റെ എല്ലാ ആവേശവും പ്രേക്ഷകർക്കുണ്ടായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല താരത്തിന്റെ ജീവിത രീതിയും പ്രേക്ഷകരെ തലയിലേയ്ക്ക് അടിപ്പിക്കുന്നതാണ്. ഇപ്പോഴിത താരത്തിന്റെ മറ്റൊരു തീരുമനം ജനശ്രദ്ധ നേടുകയാണ്. സിനിമയുടെ പേര് പോലെ തന്നെയാണ് താരത്തിന്റെ ജീവിതം , കാണൂ...

തലയുടെ വേറിട്ട ഗെറ്റപ്പ്
എപ്പോഴും വേറിട്ട ഗെറ്റപ്പിലൂടെ പ്രത്യക്ഷപ്പെടുന്ന താരമാണ് അജിത്ത്. താരത്തിന്റെ ചിത്രങ്ങളിലെ മിക്ക ഗെറ്റപ്പും പ്രേക്ഷകർക്കിടയിൽ തരംഗമാകാറുണ്ട്. തല മുടിയിലെ ബ്ലാക്ക്ല് ആന്റ് വൈറ്റ് കോമ്പിനേഷൻ തലയ്ക്ക് പിന്നാലെ പ്രേക്ഷകരും പല താരങ്ങളും പിന്തുടർന്നു. ഇപ്പോഴും ആ ട്രന്റ് തെന്നിന്ത്യൻ സിനിമലോകത്ത് നിൽക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ മുണ്ട് ഗെറ്റപ്പാണ് തെന്നിന്ത്യൻ സിനിമ ലോകത്ത് വൈറലാകുന്നുത്.

വെളള മുണ്ടുടുത്ത് തല
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വാസത്തിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പെതുനിരങ്ങളിൽ തലയുടെ വിശ്വാസം ഗെറ്റപ്പിൽ പ്രേക്ഷകർ എത്തി തുടങ്ങിയിട്ടുണ്ട്. വിപണിയിൽ മുണ്ടിന് ഏറെ ഡിമാന്റ് വർധിച്ചു വരുകയാണ്.

കോടികൾ വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ
തമിഴ്നാട്ടിൽ മുണ്ട് ഒരു വീക്ക്നസ്സ് ആയതോടെ പരസ്യത്തിനായി പ്രമുഖ ധോത്തി നിർമ്മാതാക്കൾ തലയെ തേടിയെത്തുകയാണ്. പരസ്യത്തിനായി കോടികളാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ രണ്ടാമതൊന്നും ആലോചിക്കാതെ താരം പരസ്യങ്ങളോട് നോ പറഞ്ഞിരിക്കുകയാണ്. പരസ്യങ്ങളോട് തലയ്ക്ക് തീരെ താൽപര്യമില്ലത്രേ.

തലൈവരെ തകർത്ത് തല
മികച്ച പ്രേക്ഷക സ്വീകാര്യത നേടി വിശ്വാസം തിയേറ്ററുകളിൽ കുതിക്കുകയാണ്. തലയുടെ വിശ്വാസവും തലൈവരുടെ പേട്ടയും ഒരുമിച്ചായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ആദ്യം ദിനം തന്നെ തലൈവരുടെ പേട്ടയെ മലർത്തിയടിക്കാൻ അജിത്തിന് കഴിഞ്ഞിരുന്നു. 27 വർഷത്തെ രജനിയുടെ എതിരില്ലാത്ത റെക്കോഡാണ് തല ഭേദിച്ചിരിക്കുന്നത്. ഇതിനും മുൻപ് കമൽഹാസനായിരുന്നു രജനിയെ മലർത്തിയടിച്ചത്. 1992 ൽ പുറത്തിറങ്ങിയ തേവർ മകൻ എന്ന കമൽ ചിത്രത്തിനോടൊപ്പമായിരുന്നു രജനിയുടെ പാണ്ടിയനും പുറത്തു വന്നത്. തേവർ മകനായിരുന്നു അന്ന് മുന്നിൽ. അതിനു ശേഷം 2019 ലായിരുന്നു വീണ്ടും അത് ആവർത്തിച്ചത്.


Click it and Unblock the Notifications











