തല അജിത്ത് സംവിധായകനാകുന്നു, നടന്‍ ദേശീയ പുരസ്‌കാര ജേതാവ്?
തമിഴ് സിനിമാ ലോകത്തിന്റെ തല അജിത്തിന് ഫോട്ടോഗ്രഫിയോടുള്ള താത്പര്യം ആരാധകര്‍ക്ക് അറിയാവുന്നതാണ്. സിനിമയില്‍ നിന്ന് ഒത്തിരി നായകനടന്മാര്‍ സംവിധാന കലയിലേക്ക് തിരിയുമ്പോള്‍, തല അജിത്തും ആ വഴി ഒന്ന് ചിന്തിക്കുകയാണെന്നാണ് കോടമ്പക്കത്തുനിന്നുള്ള വിവരം.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അജിത്ത് ഉടന്‍ ഒരു സിനിമ സംവിധാനം ചെയ്യും. ഫീച്ചര്‍ ചിത്രമല്ല, ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അജിത്തെന്ന് പ്രശസ്ത സിനിമാ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യഗ്ലിട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഴകരസാമിയിന്‍ കുതിരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേശീയപുരസ്‌കാര ജേതാവ് അപ്പുക്കുട്ടിയാണ് അജിത്തിന്റെ ഹ്രസ്വചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. അജിത്തിനൊപ്പം വീരം എന്ന ചിത്രത്തിലും അപ്പുക്കുട്ടി അഭിനയിച്ചിട്ടുണ്ട്.
ഒരാഴ്ച കൊണ്ടാണ് ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന, ശിവ സംവിധാനം ചെയ്യുന്ന, തല 56 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളില്‍ ഒരാഴ്ച ബ്രേക്ക് കിട്ടുന്നുണ്ട്. ആ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കും.
അജിത്ത് തന്നെയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഈ ഹ്രസ്വ ചിത്രം ശ്രദ്ധിക്കപ്പെട്ടാല്‍ അധികം വൈകാതെ അജിത്തൊരു ഫീച്ചര്‍ ചിത്രം ചെയ്യുമെന്ന വിശ്വാസത്തിലാണ് തല ഫാന്‍സ്


Click it and Unblock the Notifications