മൂക്കിന്റെ പ്രശ്‌നം തീര്‍ക്കാന്‍ അജിത്തിന് ശാസ്ത്രക്രിയ നടത്തി
മൂക്കിന്റെ പാലത്തിന് സംഭവിച്ച തകരാറുകള്‍ മൂലം ഏറെ നാളുകളായി തമിഴ് തല അജിത്ത് ബുദ്ധിമുട്ടികയായിരുന്നു. നേരാം വണ്ണം സംസാരിക്കാനോ ശ്വസിക്കാനോ താരത്തിന് കഴിയുമായിരുന്നില്ല. ഒരു ശാസ്ത്രക്രിയ ആവശ്യമുണ്ടെന്ന് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതാണെങ്കിലും തന്റെ തിരക്കുകള്‍ കാരണം അജിത്ത് അപ്പോഴൊക്കെ മാറ്റിവയ്ക്കുകയായിരുന്നു.
ഇപ്പോള്‍ തിരക്കുകള്‍ സാമാന്യം കെട്ടിടങ്ങി. മൂക്കിന്റെ പ്രശ്‌നം മാറ്റാന്‍ തല സൈനസ് സര്‍ജറി നടത്തി. ഇന്നലെ (17-03-2015) രാവിലെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു ശാസ്ത്രക്രിയ.

പ്രശസ്ത ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ. എം കെ രാജശേഖരനാണ് ഫംഗ്ഷന്‍ എന്‍ഡോസ്‌കോപ്പി സൈനസ് എന്ന ശാസ്ത്രക്രിയ നടത്തിയത്. നടന്‍ സുഖം പ്രാപിച്ചുവരുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ശിവ സംവിധാനം ചെയ്യുന്ന അച്ചമില്ലൈ എന്ന ചിത്രത്തിലാണ് അജിത്ത് അടുത്തതായി അഭിനയിക്കുന്നത്. നേരത്തെ വീരം എന്ന ചിത്രം അജിത്തിനെ നായകനാക്കി ഒരുക്കിയ സംവിധായകനാണ് ശിവ. അജിത്ത് പൂര്‍ണമായും ആരോഗ്യം തിരിച്ചെടുത്തതിന് ശേഷം മാത്രമേ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുകയുള്ളൂ.


Click it and Unblock the Notifications











