ഈ ഭാര്യയാണോ വേലക്കാരി? മുന്‍ കാമുകിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശാലിനിയെ പരസ്യമായി ചുംബിച്ച് അജിത്ത്!

തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ അമ്പത്തിനാലാം ജന്മദിനമാണിന്ന്. തല എന്ന് അറിയപ്പെടുന്ന താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലൂടെ സന്തോഷവും അതിനൊപ്പം വിമര്‍ശനങ്ങളും നേടിയിരുന്നു. ഭാര്യ ശാലിനിയ്‌ക്കൊപ്പം ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അജിത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കഥകള്‍ ആദ്യം പുറത്ത് വരുന്നത്. പിന്നാലെ നടന്റെ മുന്‍കാമുകിയും നടിയുമായിരുന്ന ഹീര രാജഗോപാലിന്റെ ബ്ലോഗും ചര്‍ച്ചയായി.

ആദ്യ പ്രണയബന്ധത്തെ കുറിച്ച് ഹീര എഴുതിയ ഞെട്ടിക്കുന്ന കുറിപ്പുകള്‍ അജിത്തിനെ കുറിച്ചാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് അജിത്ത് പത്മപുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങുന്നതും. അങ്ങനെ ഒരു വശത്ത് സന്തോഷങ്ങള്‍ നിറയുന്നതിനൊപ്പം മറുവശത്ത് വിമര്‍ശനങ്ങളും പരിഹാസങ്ങളും വന്നു.

shalini-ajith

ഹീരയുടെ കുറിപ്പിലെ പ്രധാനപ്പെട്ടൊരു ഡയലോഗ് വേലക്കാരിയെ പോലൊരുത്തിയ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അവളെ വേറെയാരും നോക്കില്ല എന്നതുമായിരുന്നു. ഇത് നടി ശാലിനിയെ ഉദ്ദേശിച്ചാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ അജിത്തിന് ഭാര്യയായ ശാലിനി എത്രത്തോളം പ്രിയങ്കരിയാണെന്നും അവരുടെ ദാമ്പത്യ ജീവിതം എത്ര സന്തുഷ്ടമാണെന്നും തെളിയിക്കുന്നൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

പത്മപുരസ്‌കാരം വാങ്ങിക്കുന്നതിനായി ഭാര്യ ശാലിനിയുടെയും മക്കളുടെയും കൂടെയാണ് അജിത്ത് എത്തിയിരുന്നത്. ശേഷം നടന്‍ തനിയെ കാറില്‍ വന്നിറങ്ങി വേദിയിലേക്ക് നടന്ന് വരുമ്പോള്‍ ശാലിനി അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തന്നെ കാണാതെ നടന്ന് നീങ്ങവേ നടി ഭര്‍ത്താവിന്റെ കൈയ്യില്‍ ചാടി പിടിച്ചു. ഒരു നോട്ടത്തില്‍ ശാലിനിയാണെന്ന് മനസിലായതോടെ അജിത്ത് അവരെ ചേര്‍ത്ത് നിര്‍ത്തുകയും തലയിലൊരു ചുംബനം നല്‍കുകയും ചെയ്തു. ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇരുവരും കൈകള്‍ വിടുകയും മുന്നോട്ട് പോവുകയും ചെയ്തു.

പ്ലാനിങ്ങുകളൊന്നും ചെയ്യാതെ വളരെ സാധാരണമായ കൂടികാഴ്ചയില്‍ നടന്ന സംഭവങ്ങളാണ് ഇതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. അജിത്തിന് ശാലിനി അത്രത്തോളം പ്രധാന്യമുള്ളത് കൊണ്ടാവുമല്ലോ ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിച്ചതെന്ന് പറയുകയാണ് ആരാധകര്‍. മാത്രമല്ല അവന്‍ അവളുടെ തലയില്‍ ചുംബിക്കുന്ന രീതി കണ്ടാല്‍ അറിയാം എല്ലാം, അദ്ദേഹത്തിന്റെ ആകര്‍ഷണീയത, ശൈലി, പെരുമാറ്റം, പുഞ്ചിരി, അത്യന്തം എല്ലാം എത്ര മനോഹരമാണ്. ബഹുമാനം തോന്നുന്ന വ്യക്തിത്വം!... എന്നിങ്ങനെ അജിത്തിന്റെയും ശാലിനിയുടെയും വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്.

shalini-ajith

അതേ സമയം നരച്ച മുടിയും താടിയുമായി ഇരുന്നപ്പോഴാണ് അജിത്തിനെ കാണാന്‍ കൂടുതല്‍ ഭംഗി. ഇപ്പോള്‍ ക്ലീന്‍ ഷേവ് ചെയ്തപ്പോള്‍ ഒരു മാന്യനെപ്പോലെ തോന്നുകയാണെന്നും ആരാധകര്‍ കമന്റിടുന്നു.

തമിഴ് സിനിമയിലെ മറ്റ് താരങ്ങളെക്കാളും ഏറെ വ്യത്യസ്തനാണ് അജിത്ത്. ആരാധകര്‍ സ്‌നേഹത്തോടെ തല എന്നാണ് നടനെ വിളിക്കുന്നത്. സാധാരണ സിനിമയുടെ ഷൂട്ടിങ്ങിന് വരുന്നു, തന്റെ ഭാഗം ചിത്രീകരിച്ച ശേഷം അടുത്ത ജോലിയ്ക്കായി പോകുന്നു എന്നല്ലാതെ സിനിമകളുമായി ബന്ധപ്പെട്ട മറ്റ് യാതൊരു കാര്യങ്ങളിലും അജിത്ത് ഇടപെടാറില്ല. അപൂര്‍വ്വമായിട്ട് മാത്രമേ നടന്‍ പുരസ്‌കാരനിശകളില്‍ പോലും പങ്കെടുക്കാറുള്ളു.

ഒരു കാലത്ത് സിനിമയിലെ സൂപ്പര്‍ നായികയായിരുന്നെങ്കിലും ശാലിനിയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. താരജാഡകളോ ആഡംബരമോ ഇല്ലാതെ വളരെ സിംപിളായി ജീവിക്കുന്നവരാണ് ഇരുവരും. തങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന യാതൊന്നും പുറംലോകത്തോട് പറയാന്‍ ഇരുവരും താല്‍പര്യപ്പെടാറുമില്ല.

More from Filmibeat

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X