നടന്‍ അജിത്തിന് ഷൂട്ടിങിനിടെ പരിക്കേറ്റു! ബൈക്ക് ചെയിസിനിടെയായിരുന്നു താരത്തിന് പരിക്കേല്‍ക്കുന്നത്
വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ എന്നീ സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം ബോക്‌സോഫീസിനെ തകര്‍ത്ത് വാരിയിരിക്കുകയാണ് നടന്‍ അജിത്ത് കുമാര്‍. ഇനി വലിമൈ എന്നൊരു സിനിമയാണ് അജിത്തിന്റേതായി വരാനിരിക്കുന്നത്. ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും അജിത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍.
ബൈക്ക് ചെയിസ് ചെയ്ത് അപകടം പിടിച്ച സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അജിത്തിന് പരിക്കേല്‍ക്കുന്നത്. ഷൂട്ടിനിടെ ബൈക്ക് തെന്നി വീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് അറിയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിക്കേറ്റതിന് ശേഷം ഇരുപത് മിനുറ്റോളം വേദന സഹിച്ച് പിടിച്ച് അജിത്ത് ആ ചെയിസ് രംഗം പൂര്‍ത്തിയാക്കിയെന്നാണ്.

ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം ഉടനെ സെറ്റിലെത്തുകയും താരത്തെ പരിശോധിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം താരം മടങ്ങി എത്തുമെന്നാണ് അറിയുന്നത്. കരിയര്‍ തുടങ്ങിയ നാള്‍ മുതല്‍ ഇത്തരം സംഘട്ടനമടക്കം അജിത്ത് ചെയ്യാറുണ്ട്. ഒത്തിരി തവണ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത അറിഞ്ഞതോടെ തലയുടെ ആരാധകര്‍ ആശങ്ക അറിയിച്ച് രംഗത്തെത്തി.
ഗെറ്റ് വെല്‍ സൂണ്‍ തല, എന്ന ഹാഷ് ടാഗോട് കൂടി അജിത്തിന്റെ പേര് തരംഗമാവുകയാണ്. അജിത്തിന് വേണ്ടി പ്രാര്‍ഥനകളുമായി ആരാധകര്‍ സജീവമാണ്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ അജിത്തിന് പിന്തുണ നല്‍കിയുള്ള പോസ്റ്റുകള്‍ നിറയുകയാണ്.


Click it and Unblock the Notifications