തല അജിത്തിന് ഇതെന്ത് പറ്റി! മാസ് ലുക്കിലെത്തിയതാണോ? പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തി ഞെട്ടിച്ച താരങ്ങളില്‍ ഒരാളാണ് തമിഴ് നടന്‍ അജിത്ത്. തല എന്ന പേരില്‍ അറിയപ്പെട്ട് കൊണ്ടിരിക്കുന്ന അജിത്തിന് കേരളത്തിലും വലിയ ആരാധക പിന്‍ബലമാണുള്ളത്. ഈ വര്‍ഷം പൊങ്കലിന് മുന്നോടിയായി ജനുവരിയിലാണ് അജിത്തിന്റെ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ശിവയുടെ സംവിധാനത്തിലെത്തിയ വിശ്വാസം തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

thala-ajith-kumar

ഇപ്പോഴിതാ അജിത്തിന്റെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ഇത് കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. മീശയും താടിയും കളഞ്ഞ് മുടി നരപ്പിച്ച് ഒരു സായിപ്പിന്റെ ലുക്കിലാണ് തല എത്തിയിരിക്കുകയാണ്. നിലവില്‍ നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതാണിത്.

ചിത്രത്തില്‍ ഒരു വക്കീലായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. പൊള്ളാച്ചിയിലെ സ്ത്രീ പീഡന കേസുമായി ബന്ധപ്പെട്ട് ഒരുക്കിയ കഥയായിരുന്നു സിനിമയ്ക്ക് ഇതിവൃത്തമാക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ദ ശ്രീനിനാഥ്, വിദ്യ ബാലന്‍, എന്നിവരാണ് നായികമാര്‍. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ഓഗസ്റ്റ് പത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Read more about: ajith അജിത്ത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X