»   » അജിത്തിന്റെ ടയര്‍ ഉരുട്ടല്‍ കണ്ട് പൊട്ടിച്ചിരിച്ച് മകള്‍ അനൗഷ്‌ക, വീഡിയോ വൈറലാവുന്നു, കാണൂ!

അജിത്തിന്റെ ടയര്‍ ഉരുട്ടല്‍ കണ്ട് പൊട്ടിച്ചിരിച്ച് മകള്‍ അനൗഷ്‌ക, വീഡിയോ വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

താരജാഡയൊന്നുമില്ലാതെ മക്കളുടെ സ്‌കൂള്‍ പരിപാടിക്കെത്തുന്ന അജിത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഏറ്റെടുക്കുന്ന സിനിമയുടെ കാര്യത്തിലയാലും മറ്റ് നിലപാടുകളിലായാലും ഏറെ വ്യത്യസ്തനാണ് അജിത്ത്. അടുത്തിടെ നടന്ന നടികര്‍ സംഘത്തിന്റെ പ്രത്യേക ഷോയില്‍ താരം പങ്കെടുത്തിരുന്നില്ല. താരസംഘടനയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമ കാണാനായി ജനങ്ങള്‍ പൈസ മുടക്കുന്നുണ്ട്, താരനിശയ്ക്ക് വേണ്ടിയും പ്രേക്ഷകരെക്കൊണ്ട് പണം ഈടാക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സുപ്രിയ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീ ആരാണ്? പൃഥ്വി നല്‍കിയ ഉത്തരം? ആരാണ് ആ അഭിനേത്രി

അനൗഷ്‌കയുടെയും അദ്വികിന്റെയും സ്‌കൂളിലെ സ്‌പോര്‍ടസ് ഡേയില്‍ പങ്കെടുക്കാനെത്തിയ അജിത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അച്ഛന്റെ പ്രകടനം കണ്ട് പൊട്ടിച്ചിരിക്കുന്ന അനൗഷ്‌കയേയും വീഡിയോയില്‍ കാണാം.

Ajith

സൈക്കിള്‍ ടയര്‍ ഉരുട്ടുന്ന മത്സരത്തിലാണ് അജിത്ത് അനൗഷ്‌കയ്‌ക്കൊപ്പം പങ്കെടുത്തത്. വാഹനങ്ങള്‍ ഏതായാലും കൂളായി ഡ്രൈവ് ചെയ്യുന്ന അച്ഛന്‍ സൈക്കിള്‍ ടയര്‍ ഉരുട്ടാനായി പെടാപ്പാട് പെടുന്നത് കണ്ട് ചിരിക്കുകയാണ് അനൗഷ്‌ക. താരജാഡയൊന്നുമില്ലാതെ സാധാരണക്കാരനായാണ് അജിത്ത് സ്‌കൂളിലെ പരിപാടിക്കെത്തിയത്. നേരത്തെ അദ്വികിന്റെ സ്‌കൂളിലെ പരിപാടിയിലും താരം പങ്കെടുത്തിരുന്നു.

English summary
Thala Ajith Plays With His Daughter, video getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam