ശാലിനിയുടെ വീട്ടിലെ പുതിയ സന്തോഷം; പ്രിയതമയെ ചേര്‍ത്ത് പിടിച്ചുള്ള അജിത്തിന്റെ പുത്തൻ ചിത്രം വൈറലാവുന്നു

അമ്പത് വയസ് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് തമിഴ് സൂപ്പര്‍ താരം അജിത് കുമാര്‍. മേയ് ഒന്നിനാണ് കുടുംബത്തിനൊപ്പം അജിത്ത് തന്റെ ജന്മദിനം ആഘോഷിച്ചത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം ലളിതമായിട്ടായിരുന്നു ആഘോഷം. അന്ന് മുതല്‍ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

കുസൃതി കാണിക്കുന്ന നടി സാമന്ത അക്കിനേനിയുടെ ചിത്രങ്ങൾ, എത്ര സുന്ദരിയാണെന്ന് ആരാധകരും

ഒടുവില്‍ ഭാര്യ ശാലിനിയ്‌ക്കൊപ്പമുള്ള അജിത്തിന്റെ പുത്തന്‍ ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനിടയില്‍ എടുത്ത ചിത്രമാണെന്നാണ് അറിയുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അജിത്തും കറുത്ത നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടുമാണ് ശാലിനി എത്തിയിരിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് അജിത്തിനെ കുറിച്ച് നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്.

 ശാലിനിയ്‌ക്കൊപ്പം പുത്തന്‍ ചിത്രവുമായി അജിത്ത്

സൂപ്പര്‍ താരമാണെങ്കിലും സാധാരണക്കാരനായി ജീവിക്കാനാണ് അജിത്തിന് ഇഷ്ടം. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് ശാലിനിയും ജീവിക്കുന്നു. ആഡംബരത്തിന് പ്രധാന്യം കൊടുക്കാതെ ലളിത ജീവിതമാണ് ഇരുവരുടെയും സന്തോഷങ്ങള്‍ക്ക് പിന്നില്‍. പലപ്പോഴും ഭാര്യയ്ക്ക് തുണയായിട്ടും മക്കള്‍ക്കൊപ്പവുമൊക്കെ അജിത്ത് എത്താറുണ്ട്. ശാലിനി വീണ്ടും അഭിനയിക്കാന്‍ എത്തുന്നതായിട്ടുള്ള ഗോസിപ്പുകള്‍ അടുത്തിടെ വന്നിരുന്നെങ്കിലും അതില്‍ താല്‍പര്യമില്ലെന്നായിരുന്നു നടി പറഞ്ഞത്.

ശാലിനിയ്‌ക്കൊപ്പം പുത്തന്‍ ചിത്രവുമായി അജിത്ത്

അജിത്ത് എന്നതിനെക്കാളും തല എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദീന എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു അജിത്തിന് ഈയൊരു പേര് ലഭിച്ചത്. ചിത്രത്തില്‍ തല എന്നത് നായകന്റെ ചെല്ലപ്പേരായിരുന്നു. അള്‍ട്ടിമേറ്റ് സ്റ്റാര്‍ എന്ന വിശേഷണത്തിന് പകരമായി അജിത്തിനെ എല്ലാവരും തല എന്ന് വിളിച്ച് തുടങ്ങി. പേര് മാത്രമല്ല തല എന്ന് വിളിച്ച് പിന്നാലെ നടക്കാന്‍ ആയിരക്കണക്കിന് ആരാധകരും താരത്തിനൊപ്പമുണ്ട്.

 ശാലിനിയ്‌ക്കൊപ്പം പുത്തന്‍ ചിത്രവുമായി അജിത്ത്

സാധാരണക്കാര്‍ക്ക് പോലും മാതൃകയാക്കാവുന്ന നടന്മാരില്‍ ഒരാളാണ് അജിത്ത്. താരത്തിന്റെ പേരില്‍ ആയിരക്കണക്കിന് ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു എങ്കിലും ആരാധകരുടെ അച്ചടക്കപെരുമാറ്റത്തിന്റെ പേരില്‍ എല്ലാം താരം തന്നെ പിരിച്ച് വിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും അജിത്തിന്റെ പേരില്‍ മറ്റ് താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഇടയ്ക്ക് തന്റെ പേരില്‍ നടക്കുന്ന സൈബര്‍ അക്രമണങ്ങള്‍ക്ക് താരം തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു.

  ശാലിനിയ്‌ക്കൊപ്പം പുത്തന്‍ ചിത്രവുമായി അജിത്ത്

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും അജിത്തിന്റെ പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ട്. ഫാന്‍ ഫൈറ്റ് എന്നതിന് പുറമേ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില ക്ലബ്ബുകളാണ് ഇതില്‍ ശ്രദ്ധേയം. മലയാളക്കരയുടെ പ്രിയപ്പെട്ട ശാലിനിയുമായി വിവാഹം കഴിഞ്ഞതോടെ അജിത്തിന് കേരളത്തിലും വലിയ ആരാധക പിന്‍ബലമുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ആരംഭിച്ച ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ എല്ലാ കാലത്തും ചര്‍ച്ചയാവാറുണ്ട്. അടുത്തിടെയും അജിത്തിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞ് ശാലിനി രംഗത്ത് വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X