ഭാര്യയും ഭര്‍ത്താവുമായി വിദ്യാ ബാലനും അജിത്തും! നേര്‍കൊണ്ട പാര്‍വൈയിലെ ഗാനം പുറത്ത്
തല അജിത്തിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വെ. ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്കായ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ദിനം മുതല്‍ സിനിമയെക്കുറിച്ചുളള മികച്ച പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.
എച്ച് വിനോദാണ് അജിത്ത് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയിലെ പുതിയൊരു ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നേര്‍കൊണ്ട പാര്‍വൈയിലെ അകലാതെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അജിത്തും വിദ്യാ ബാലനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

നേര്‍കൊണ്ട പാര്‍വൈയില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തിയിരുന്നത്. ഇവര്‍ക്കു പുറമെ ശ്രദ്ധ ശ്രീനാഥ്,അഭിരാമി വെങ്കിടാചലം തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് നേര്‍കൊണ്ട പാര്‍വൈ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് അജിത്ത് ചിത്രം മുന്നേറുന്നത്.


Click it and Unblock the Notifications











