തല അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വൈറലായി വീഡിയോ! കാണൂ
വിശ്വാസത്തിന്റെ വിജയത്തിന് ശേഷം തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. ഇത്തവണ വക്കീല്‍ വേഷത്തിലാണ് സൂപ്പര്‍ താരം എത്തുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പതിവില്‍നിന്നും മാറിയുളള ഒരു വ്യത്യസ്ത ചിത്രവുമായിട്ടാണ് അജിത്ത് ഇത്തവണ എത്തുന്നത്. ശ്രദ്ധ ശ്രീനാഥും വിദ്യ ബാലനുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇവരുടെ മകള്‍ ജാന്‍വി കപൂറും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആഗസ്റ്റ് പത്തിനാണ് നേര്‍കൊണ്ട പാര്‍വൈയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. തലയുടെ പുതിയ ചിത്രവും വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications