ശാലിനിക്കും മക്കള്‍ക്കുമൊപ്പം അജിത്തിന്റെ പുതിയ ചിത്രം! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് നടന്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. ഭാര്യ ശാലിനിക്കും മക്കള്‍ക്കുമൊപ്പമുളള അജിത്തിന്റെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

 ajith-family

ഒരു ചടങ്ങില്‍ പങ്കെടുക്കവേ എടുത്ത ഒരു ഫോട്ടോയാണ് സൂപ്പര്‍ താരത്തിന്റെതായി വൈറലായിരിക്കുന്നത്. ഫോട്ടോയില്‍ അജിത്തിനും ശാലിനിക്കുമൊപ്പം മക്കളായ അനൌഷ്‌കയും അദ്വിക്കും തിളങ്ങിനില്‍ക്കുന്നു. വലിമൈയാണ് അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് തലയുടെ പുതിയ ചിത്രം വരുന്നത്.

ബോണി കപൂറാണ് ഇത്തവണയും അജിത്ത് ചിത്രം നിര്‍മ്മിക്കുന്നത്. എച്ച് വിനോദാണ് വലിമെെയുടെ സംവിധായകന്‍. കാര്‍ത്തിയുടെ തീരന്‍ അധികാരം ഒണ്‍ട്രിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്. വിനോദ്. അടുത്തിടെ തന്റെ മാനേജരുടെ വിവാഹചടങ്ങിലും അജിത്തും കുടുംബവും തിളങ്ങിയിരുന്നു. അന്ന് കല്യാണത്തിനെത്തിയ അതിഥികളെയെല്ലാം അജിത്തും കുടുംബവും ചേര്‍ന്നാണ് സ്വീകരിച്ചത്. താരജാഡകളില്ലാതെയാണ് അന്ന് എല്ലാവരോടും സൂപ്പര്‍ താരം പെരുമാറിയത്. തമിഴില്‍ വിജയ്, രജനീകാന്ത് തുടങ്ങിയവരെ പോലെ എറ്റവും കൂടുതല്‍ ആരാധകരുളള താരം കൂടിയാണ് അജിത്ത്. നടന്റെ മിക്ക ചിത്രങ്ങളുടെയും റിലീസ് ആരാധകര്‍ ഉത്സവമാക്കി മാറ്റാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്ത് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. അഭിനേതാവ് എന്നതിലുപരി നല്ലൊരു കാര്‍ റേസിംഗ് ഡ്രൈവര്‍ കൂടിയാണ് അജിത്ത്‌.

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X