വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് തല അജിത്ത്. വിജയ് ചിത്രങ്ങള്‍ പോലെ അജിത്തിന്റെ സിനിമകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തമിഴ്‌നാടിന് പുറമെ കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് അജിത്ത് ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. കോളിവുഡില്‍ എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അജിത്ത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായിരുന്നു നേര്‍കൊണ്ട പാര്‍വൈ.

തുടര്‍ന്ന് വലിമൈ എന്ന ചിത്രമാണ് തമിഴ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം കാരണമാണ് ചിത്രം നീണ്ടുപോയത്. നേര്‍കൊണ്ട പാര്‍വൈ സംവിധായകന്‍ എച്ച് വിനോദ് തന്നെയാണ് വലിമൈ സംവിധാനം ചെയ്യുന്നത്. അതേസമയം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വാരണാസിയിലാണ് അജിത്തും സംഘവുമുളളത്. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തട്ടുകടയിലെത്തിയ നടന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു.
സുഹൃത്തുത്തുക്കള്‍ക്കൊപ്പമുളള കറക്കത്തിനിടെ ഒരു ചാട്ട് ഷോപ്പില്‍ അജിത്ത് കയറിയിരുന്നു. ഇവിടെ നിന്ന് മാസ്‌ക് മാറ്റി ചാട്ട് കഴിക്കുമ്പോഴാണ് തങ്ങളുടെ പ്രിയ താരത്തെ എല്ലാവരും തിരിച്ചറിഞ്ഞത്. അതുവരെ ഒരു തൊപ്പിയും മാസ്‌ക്കും ധരിച്ചതിനാല്‍ നടനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് എല്ലാവരും താരത്തിന് അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചു.
അതേസമയം അജിത്ത് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. തല ചിത്രത്തില്‍ ഹുമ ഖുറേഷി, കാര്‍ത്തികേയ. യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications