അജിത്തിന്റെ പ്രതിഫലം 165 കോടി! നടന്‍ വിജയുടെ തുകയുടെ ഒപ്പമെത്തിയില്ലെങ്കിലും വമ്പന്‍ തുക വാങ്ങി നടന്‍

തമിഴ് സിനിമയിലെ മുന്‍നിര നടനാണ് അജിത് കുമാര്‍. സൂപ്പര്‍താരമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടന്റെ ഓരോ സിനിമകളും വമ്പന്‍ വിജയമായി മാറുന്നതാണ് പതിവ്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യാറുള്ളു എന്നതാണ് അജിത്തിന്റെ മറ്റൊരു പ്രത്യേകത. എന്നിരുന്നാലും പ്രേക്ഷകരുടെ മനസില്‍ നടന്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

ഏറ്റവും പുതിയതായി അജിത്തിന്റെ അടുത്ത സിനിമയെ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് വരുന്നത്. എകെ 63 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് നടന് ലഭിക്കുന്ന പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

 ajith-kumar

എച്ച്.വിനോദ് സംവിധാനം ചെയ്ത തുനിവ് എന്ന ചിത്രമാണ് അജിത്തിന്റേതായി ഈ വര്‍ഷം റിലീസിനെത്തിയത്. ഇനി വരാന്‍ പോവുന്ന സിനിമയുടെ ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തൃഷ, സഞ്ജയ് ദത്ത്, ആരവ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒരു സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങള്‍ വമ്പന്‍ പ്രതിഫലം വാങ്ങിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. അത്തരത്തില്‍ നടന്‍ അജിത് കുമാറിന്റെ പ്രതിഫലം ആദ്യം നിശ്ചയിച്ചിരുന്നത് 162 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ ചിത്രത്തിന് ലഭിക്കാന്‍ പോകുന്ന പ്രതിഫലം വര്‍ധിപ്പിച്ച് 165 കോടിയായി നിശ്ചയിച്ചെന്നാണ് വിവരം. ഒരു സിനിമയുടെ തന്നെ പ്രതിഫല തുകയെ സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

എന്തായാലും ഇളയദളപതി വിജയുടെ പ്രതിഫലത്തിന് ഒപ്പമെത്താന്‍ അജിത്തിന് സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ദളപതി 68 എന്ന ചിത്രമാണ് അടുത്തതായി വിജയുടേതായി വരാനിരിക്കുന്നത്. ഈയൊരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി മാത്രം 200 കോടി നടന്‍ പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്‍നിര താരങ്ങള്‍ അവരുടെ സിനിമകള്‍ക്ക് വേണ്ടി മത്സരിക്കുന്നതിനൊപ്പം പ്രതിഫലത്തിന്റെ പേരിലും മത്സരം നടക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു സിനിമ വിജയിച്ച് കഴിഞ്ഞാല്‍ അടുത്ത സിനിമയ്ക്ക് വേണ്ടി കോടികളാണ് കൂടുതല്‍ ചോദിക്കുന്നത്. അത്തരത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളാണ് അജിത്തും വിജയും. അടുത്ത സിനിമയിലേക്ക് എത്തുമ്പോള്‍ ഈ തുക കാര്യമായ മാറ്റമുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു.

 ajith-kumar

അജിത്തിന്റെ കടുത്ത ആരാധകനും മാര്‍ക്ക് ആന്റണി സിനിമയിലൂടെ ശ്രദ്ധേയനായ ആദിക് രവിചന്ദ്രനാണ് അജിത്തിന്റെ 63-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. താന്‍ അജിത്തിന്റെ ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിച്ചത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ആദിക് നേരത്തെ പറഞ്ഞിരുന്നു. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ കീഴില്‍ എല്‍റാഡ് കുമാറാണ് നിര്‍മ്മിക്കുന്നത്.

്അതേ സമയം സിനിമയ്ക്ക് പുറമേ ബൈക്ക് റേസിങ്ങാണ് അജിത്തിന്റെ ഇഷ്ടവിനോദം. സിനിമയുടെ ഇടവേളകളില്‍ ബൈക്കുമായി ദൂരയാത്ര നടത്തുകയും സോളോ ട്രിപ്പിലൂടെ വാര്‍ത്തകളില്‍ നിറയുകയുമൊക്കെ ചെയ്യാറുണ്ട്.

കോടികള്‍ പ്രതിഫലമുണ്ടെങ്കിലും വളരെ ലാളിത്യത്തോടെ ജീവിക്കുന്ന താരമാണ് അജിത്ത്. താരജാഡ കാണിക്കാനോ പുറംലോകത്ത് വന്ന് സെലിബ്രിറ്റിയായി തിളങ്ങി നില്‍ക്കാനോ അജിത്തിന് തീരെ താല്‍പര്യമില്ല. ഭാര്യും നടിയുമായ ശാലിനിയും നടന്റെ രീതികളുമായിട്ടാണ് മുന്നോട്ട് പോവുന്നത്.

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും അജിത്തിന് വലിയ ഫാന്‍സാണ് ഉള്ളത്. താരത്തിൻ്റെ സിനിമകളിറങ്ങുന്ന സമയത്ത് കേരളത്തിലും ഫാൻസ് ഷോ വെക്കുന്നത് പതിവാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X