»   » ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍, ഹോളിവുഡ് സ്റ്റൈലില്‍ അജിത്ത്, വിവേഗം ടീസര്‍ !!

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍, ഹോളിവുഡ് സ്റ്റൈലില്‍ അജിത്ത്, വിവേഗം ടീസര്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളെപ്പോലെ സിക്‌സ് പാക്കിനോട് അത്ര പ്രിയമുള്ള നടനല്ല തല അജിത്. അജിത്തിന്റെ പുതിയ സിനിമയായ തല 57 അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. തല 57 എന്ന പേര് മാറ്റി വിവേഗം എന്നു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വീരം വേതാളം, തുടങ്ങിയ സിനിമകള്‍ക്കു ശേഷം സിരുത്തൈ ശിവയും അജിത്തും ഒരുമിക്കുന്നത് വിവേഗത്തിലൂടെയാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവേഗത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ തരംഗമായി മാറുകയും ചെയ്തു. കബാലിയും തെരിയും തീര്‍ത്ത റെക്കോര്‍ഡുകള്‍ വിവേഗം വളരെ പെട്ടെന്നു തന്നെ തിരുത്തിക്കുറിച്ചു

തല ആരാധകര്‍ക്ക് വിഷ്വല്‍ ട്രീറ്റുമായി വിവേഗം ടീസര്‍

തല ആരാധകര്‍ക്ക് ആവേശം നല്‍കി വിവേഗം ടീസര്‍ എത്തി. മാസ് ചിത്രത്തിന്റെ ടീസര്‍ അജിത്തിന്റെ പിറന്നാള്‍ സമ്മാനമായി മെയ് ഒന്നിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും അന്ന് എത്താതിരുന്നത് ആരാധകരെ വിഷമിപ്പിച്ചിരുന്നു.

ഹോളിവുഡ് സ്റ്റൈലില്‍ അജിത്ത്

ഹോളിവുഡ് സ്‌റ്റൈലില്‍ അജിത് ആരാധകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡ് സ്‌റ്റൈലില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന അജിത്തിന്റെ ലുക്കുമായിട്ടുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിരുന്നു.

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കി

ബള്‍ഗേറിയയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ബള്‍ഗേറിയന്‍ സ്റ്റണ്ട് ഷൂട്ടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. ചിത്രത്തില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

English summary
Vivegam teaser.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam