തോക്കിൽ ഉന്നം പിടിച്ച് തല!!സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് അജിത്ത്
അഭിനയത്തിന് പുറമേ ഫോട്ടോഗ്രാഫി, കാർ റെസിങ്ങ് എന്നിവയിൽ തന്റേതായ കൈയൊപ്പ് പതിപ്പിച്ച താരമാണ് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ സ്വന്തം തല. ഇപ്പോഴിത ഷൂട്ടിങ്ങിലും ചെറിയൊരു കൈ നോക്കിയിരിക്കുകയാണ്. സിനിമയിൽ നിരവധി തവണ തോക്കെടുത്ത് വില്ലൻമാരെ ചുട്ടെരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ താരം തോക്കെടുത്തിരിക്കുകയാണ്.

കോയമ്പത്തൂരിൽ സംഘടിപ്പിച്ച സ്റ്റേറ്റ് റൈഫിൾ ചാംമ്പ്യൻഷിപ്പിലാണ് അജിത്ത് തോക്കെടുത്തിരിക്കുന്നത്. വിവേകം, നേർകൊണ്ട പാർവൈ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ താരം റൈഫിൾ അക്കാദമിയിൽ പരിശീലനം നേടുന്നതിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയം മുതലെ തലയ്ക്ക് ഷൂട്ടിങ്ങിനോട് കമ്പമുണ്ടായിരുന്നു.റൈഫിൾ അക്കാദമിയിൽ അജിത്ത് പരിശീലനം നേടുന്ന വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഈ വർഷം പുറത്തിറങ്ങിയ അജിത്ത് ചിത്രം വിശ്വാസം സൂപ്പർ ഹിറ്റായിരുന്നു. പൊങ്കൽ റിലീസായിട്ടായിരുന്നു ചിത്രം റിലീസായത്. നയൻതാരയായിരുന്നു തലയുടെ നായികയായി എത്തിയത്. വിശ്വാസത്തിനുശേഷം പുറത്തെത്തുന്ന അജിത്ത് ചിത്രമാണ് നേർക്കോണ്ട പർവായ്. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് പതിപ്പാണ് ചിത്രം. അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ എത്തി ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രമായിരുന്നു പിങ്ക്. 2016ല്‍ പുറത്തിറങ്ങിയ ഈ സിനിമ പ്രമേയപരമായിട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയുംകുറിച്ച് പറഞ്ഞ സിനിമ മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications











