സോൾട്ട് ആൻഡ് പെപ്പർ വിട്ട് അജിത്ത്! പുത്തന്‍ സ്റ്റൈലില്‍ തല
നടൻ അജിത്തിന്റെ ലുക്ക് എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ആരും പ്രതീക്ഷിക്കാത്ത ലുക്കിലായിരുന്നു താരം എത്തുക.സിനമ ലോകത്ത് ആദ്യമായി സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ പ്രത്യക്ഷപ്പെട്ടതും തലയായിരുന്നു. പിന്നീട് തലയുടെ സ്റ്റൈൽ പല താരങ്ങളും പിന്തുടരുകയും ചെയ്തിരുന്നു. ഇപ്പോഴിത പുതിയ ഗെറ്റപ്പില് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.
തലമുടിയും മീശയും കറുപ്പിച്ച് ഗ്ലാമാറായിട്ടാണ് താരം എത്തിയിരിക്കുന്നത്. തലയുടെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് പുതിയ ലുക്ക് എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ലുക്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ നിർമ്മിക്കുന്ന ചിത്രമാണ് തലയുടെ പുതിയ ചിത്രം. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. എന്തായാലും തലയുടെ പുതിയ ലുക്ക് കണ്ട് ആവോശത്തിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications