അജിത്തിനെ അറിഞ്ഞാല്‍...
'വീരം' എന്ന ചിത്രത്തിന് ശേഷം അജിത്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രകമാണ് ഗൗതം മേനോന്റെ പുതിയ ചിത്രം. അജിത്തിന്റെ അമ്പത്തിയഞ്ചാമത്തെ ചിത്രമായതിനാല്‍ 'തലൈ 55' എന്ന പേരിലാണ് ഇതുവരെ ചിത്രം അറിയപ്പെട്ടിരുന്നത്.
ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് തീരുമാനമായി. കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു, അജിത്തിന്റെ അമ്പത്തിയഞ്ചമാത്തെ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേര് തന്നെ, 'എന്നൈ അറിന്താല്‍' (എന്നെ അറിഞ്ഞാല്‍)! ആരാധകരെ സംബന്ധിച്ചിടത്തോളം പേര് തന്നെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

ധനുഷ് അടക്കമുള്ള സിനിമാ താരങ്ങള്‍ തങ്ങളുടെ ഓഫീഷ്യല്‍ പേജില്‍ തലക്കെട്ടിനെ കുറിച്ചുള്ള അഭിപ്രായം പോസ്റ്റിക്കഴിഞ്ഞു. അജിത്ത് സാറിന്റെ ചിത്രത്തിന് ഏറ്റവും യോജിച്ച പേര്. പവര്‍ഫുള്‍ മാസ്. എന്നിങ്ങനെയൊക്കെയാണ് ധനുഷിന്റെ പ്രശംസകള്‍.
കഴിഞ്ഞ ദിവസം വൈകിട്ട് സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തിന്റെ നിര്‍മാതാവ് ഈശ്വറും അജിത്തും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഗൗതം മേനോന്‍ പേര് പറഞ്ഞപ്പോള്‍ തന്നെ അജിത്തിന് സന്തോഷമായെന്നാണ് കേള്‍ക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി. അനുഷ്‌ക ഷെട്ടിയും ത്രിഷയുമാണ് നായികമാരായി എത്തുന്നത്. ഗൗതം മേനോന്റെ ചിത്രമെന്നതിനാലും അജിത്ത് നായകനാകുന്നു എന്നതിനാലും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications