Just In
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 5 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Finance
ബജറ്റ് 2021: ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കീര്‍ത്തി സുരേഷിന്റെ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് രജനീകാന്ത്! വൈറലായി ചിത്രങ്ങള്‍
ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്കാരം ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടി സാവിത്രിയുടെ ജീവിതകഥയാണ് ചിത്രത്തില്‍ കാണിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കീര്‍ത്തി ഉപരാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം സ്വീകരിച്ചത്.
അതേസമയം കീര്‍ത്തിയുടെ പുരസ്കാര നേട്ടം പുതിയ സിനിമയുടെ സെറ്റില്‍ അണിയറക്കാര്‍ ആഘോഷിച്ചിരുന്നു. സ്റ്റൈല്‍ മന്നന് രജനീകാന്ത് നായകനാവുന്ന തലൈവര്‍ 168 എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആഘോഷം നടന്നത്. സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കീര്‍ത്തിക്ക് മധുരം നല്കുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
രജനി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. മീന നായികയാവുന്ന സിനിമയില്‍ രജനീകാന്തിന്റെ അനിയത്തിയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ഖുശ്ബുവാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.
സിനിമയില്‍ രജനിയുടെ ഭാര്യയായിട്ടാണ് മീന എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുത്തു എന്ന സിനിമ കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷമാണ് നടി രജനിക്കൊപ്പം ഒന്നിക്കുന്നത്,. ഇവര്‍ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡി ഇമാനാണ് പാട്ടുകള്‍ ഒരുക്കുന്നത്.