'ഞാൻ നടുവേദന അനുഭവിക്കുന്നുവെന്ന് മനസിലാക്കി വിശ്രമിക്കാൻ കാരവാൻ വിട്ടുതന്ന നടിയാണ് ജ്യോതിക'; തലൈവാസൽ വിജയ്!

നിരവധി ആരാധകരുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഇരുവരുടെയും പ്രണയം ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇരുവരും പൊതുവേദികളിൽ പോലും പരസ്പരം നൽകുന്ന ശ്രദ്ധയും ബഹുമാനവും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. നാൽപ്പത്തിയഞ്ചുകാരിയായ ജ്യോതിക ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന സ്റ്റാർ ഹീറോയിനായിരുന്നു.

അക്കാലത്ത് ജ്യോതിക ചെയ്ത ഒട്ടുമിക്ക സിനിമകളും വൻ വിജയമായിരുന്നു. മലയാളത്തിലും സിനിമകൾ ചെയ്തിരുന്ന അക്കാലത്ത് ജ്യോതിക. ഇപ്പോഴും താരം അഭിനയിക്കുന്നുണ്ടെങ്കിലും കൊമേഴ്സ്യൽ വാല്യു നോക്കിയല്ല കഥയുടെയും കഥാപാത്രത്തിന്റെ ആനുകാലിക പ്രസക്തിയും പെർഫോം ചെയ്യാനുള്ള സ്കോപ്പുമാണ് നടി ശ്രദ്ധിക്കുന്നത്.

 Thalaivasal Vijay Jyothika

സൂര്യയെ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ ജ്യോതിക തന്റെ സ്വന്തം സമ്പാദ്യത്തിൽ കൂടി കോടീശ്വരിയായി മാറിയ സ്ത്രീയാണ്. താരം പതിനേഴാം വയസിലാണ് കരിയർ തുടങ്ങുന്നത്. ഒരു സ്ത്രീയെ ശക്തയാക്കുന്നത് മറ്റൊരു സ്ത്രീ ആണെന്ന് പറയുന്നത് ശരിയാണ്. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു സ്ത്രീയായി വന്നത് എന്റെ അമ്മയാണ്. ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു ജോ... നീ നിന്റെ കരിയർ തുടങ്ങി കഴിഞ്ഞു.

ഇനി നിനക്ക് വേണ്ടത് നിന്റെ ബാങ്ക് അക്കൗണ്ടിൽ പണമാണ്. നാളെ നിനക്ക് ലഭിക്കുന്ന പങ്കാളി മോശപ്പെട്ട ഒരാളാണെങ്കിൽ തല ഉയർത്തി പിടിച്ച് തന്നെ നിനക്ക് ആ ബന്ധത്തിൽ നിന്ന് പുറത്ത് വരാൻ കഴിയണമെങ്കിൽ നിനക്ക് സ്വന്തമായി സമ്പാദ്യം വേണമെന്ന്. അമ്മയുടെ ആ വാക്കുകൾ എപ്പോഴും ഞാൻ എന്റെ മനസിൽ തന്നെ വെച്ചാണ് പ്രവർത്തിച്ചതെന്നാണ് ജ്യോതിക മുമ്പൊരിക്കൽ പറഞ്ഞത്.

സൂര്യയിലെ നടനെ മാത്രമല്ല അദ്ദേഹത്തിലെ മനുഷ്യനെയും സ്നേഹിക്കുന്നവരാണ് ആരാധകർ. കാരണം ഒരു താരമൂല്യമുള്ള നടനെന്നതിലുപരിയായി മനുഷ്യത്വത്തിന്റെയും സഹജീവികളെ സഹായിക്കുന്ന കാര്യത്തിലും മുന്നിലാണ് സൂര്യ. ജ്യോതികയും സഹജീവി സ്നേഹത്തിന്റെയും മാനുഷിക പരി​ഗണനയുടെയും പേരിൽ‌ മുന്നിലാണെന്ന് പറയുകയാണ് ഇപ്പോൾ തലൈവാസൽ വിജയ്.

തലൈവാസൽ എന്ന ചിത്രത്തിലൂടെയാണ് തലൈവാസൽ വിജയ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തൻ്റെ പേരിനൊപ്പം ചിത്രത്തിൻ്റെ പേരും ചേർത്തത്. ഇതുവരെ 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ക്യരക്ടർ റോളുകളും വില്ലൻ വേഷങ്ങളുമാണ് തലൈവാസൽ വിജയ് ഇതുവരെയും ചെയ്തിട്ടുള്ളവയിൽ ഏറെയും.

 Thalaivasal Vijay Jyothika

അടുത്തിടെ പുറത്തിറങ്ങിയ ​ഗരു‍ഡൻ അടക്കമുള്ള മലയാള സിനിമകളിലും തലൈവാസൽ വിജയ് അഭിനയിച്ചിട്ടുണ്ട്. തലൈവാസൽ വിജയ് അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ജ്യോതികയെ കുറിച്ച് വാചാലനായത്. 'ഒരിക്കൽ എനിക്ക് നല്ല നടുവേദനയുണ്ടായിരുന്നു. അതിനാൽ ഞാൻ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു.'

'ഇതുകണ്ട ജ്യോതിക എന്റെ അടുത്ത് വന്ന് കാരവാനിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടു. വേണ്ടെന്ന് ഞാൻ പലതവണ പറഞ്ഞെങ്കിലും കാരവാനിൽ വിശ്രമിക്കാൻ ജ്യോതിക എന്നെ നിർബന്ധിച്ചു. സത്യത്തിൽ എൻ്റെ സഹോദരിയെപ്പോലെയാണ് ജ്യോതിക പെരുമാറിയതെന്നും', തലൈവാസൽ വിജയ് പറയുന്നു. സൂര്യയെ വിവാഹത്തെ ചെയ്യുന്ന സമയത്ത് മോശമല്ലാത്ത സമ്പാദ്യം ജ്യോതികയ്ക്കുണ്ടായിരുന്നു.

കുറച്ച് നാളത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയ ജ്യോതിക ചില പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിച്ചും നല്ല ഒരു വരുമാനം ഉണ്ടാക്കിയിരുന്നു. സൂര്യയും ജ്യോതികയും ഇപ്പോൾ സിനിമാ നിർമാണത്തിലും സജീവമാണ്. ഏറ്റവും അവസാനം പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ജ്യോതികയുടെ സിനിമ കാതലാണ്. മമ്മൂട്ടി നായകനായ സിനിമയിലെ ജ്യോതികയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. നടിയുടെ കരിയർ ബെസ്റ്റ് പ്രകടനമായാണ് പലരും കാതലിലെ ഓമന എന്ന കഥാപാത്രത്തെ കാണുന്നത്.

More from Filmibeat

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X