വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി ബിഗില്‍! സൂപ്പര്‍താര ചിത്രത്തിന്റെ ബഡ്ജറ്റ് വിവരം പുറത്ത്
ദളപതി വിജയുടെ പുതിയ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് ആരാധകരുടെ സ്വന്തം സൂപ്പര്‍താരം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ എന്ന ചിത്രവുമായിട്ടാണ് നടന്‍ എത്തിയതെങ്കില്‍ ഇത്തവണ അത് ബിഗിലാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയതു മുതല്‍ തന്നെ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.
വിജയുടെ പിറന്നാളിനോടനുബന്ധിച്ച് മൂന്ന് പോസ്റ്ററുകളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. നിലവില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് എത്തുന്നത്. ദളപതി സിനിമ അണിയറയില്‍ ഒരുങ്ങവേ സൂപ്പര്‍താര ചിത്രത്തിന്റെ ബഡ്ജറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു

ബിഗില്‍
മെര്‍സല്‍,തെറീ എന്നി സിനിമകള്‍ക്കു ശേഷം ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലറുമായിട്ടാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് എത്തുന്നത്. തമിഴില്‍ വിസില്‍ എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വിജയ് ചിത്രത്തിന് നല്‍കിയിരുന്നത്. ബിഗിലില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദളപതി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളില്‍ വിജയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ കാണിച്ചിരുന്നു. ക്യാപ്റ്റന്‍ മൈക്കിള്‍ എന്ന വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നയന്‍താര വിജയുടെ നായിക
ഒരിടവേളയ്ക്ക് ശേഷം നയന്‍താര വിജയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ബിഗില്‍ വരുന്നത്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നും ജാക്കി ഷ്‌റോഫും എത്തുന്നുണ്ട്. പരിയേറും പെരുമാള്‍ താരം കതിര്‍,വിവേക്,യോഗി ബാബു, ഡാനിയേല്‍ ബാലാജി,റീബ മോണിക്ക ജോണ്‍,വര്‍ഷ ബൊലമ്മ,ഇന്ദുജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിഗിലിന്റെ ബഡ്ജറ്റ്
ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ് ചിത്രത്തിന്റെ ബഡ്ജറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ തമിഴിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളിലൊന്നായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബിഗില്‍ 140 കോടി ബഡ്ജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

പ്രീ റിലീസ് ബിസിനസില്‍ നിന്നുമായി
വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് ബിഗില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ ബഡ്ജറ്റ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറ പ്രവത്തകര്‍ പുറത്തുവിട്ടിരുന്നില്ല. നേരത്തെ പ്രീ റിലീസ് ബിസിനസില്‍ നിന്നുമായി ബിഗില്‍ 220 കോടി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓവര്‍സീസ് അവകാശം,സാറ്റലൈറ്റ് റൈറ്റ്,ഓഡിയോ റൈറ്റ്‌സ് എന്നിവയില്‍ നിന്നായിരുന്നു ഇത്രയും വലിയ തുക വിജയ് ചിത്രം നേടിയിരുന്നത്.


Click it and Unblock the Notifications











