ദളപതി വിജയുടെ സിങ്കപെണ്ണേ ഗാനം തരംഗമാകുന്നു! ഏആര്‍ റഹ്മാന്‍ മാജിക്ക് വീണ്ടുമെന്ന് ആരാധകര്‍! വീഡിയോ
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയ്- അറ്റ്‌ലീ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപാവലി റിലീസായിട്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ ആദ്യ പാട്ട് ലീക്കായതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഗാനം കൂടിയായിരുന്നു ഇത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലീക്കായ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരുന്നത്. എആര്‍ റഹ്മാനും സാക്ഷ തിരുപതിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. മെര്‍സലിലെ ആളെപ്പോറാന്‍ തമിഴന്‍ എഴുതിയ വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ബിഗിലിന്റെ ലിറിക്കല്‍ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ബിഗിലിലെ ഗാനം ഇതുവരെ യൂടൂബില്‍ രണ്ട് മില്യണിലധികം ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചുകൊണ്ടുളള ഒരു പാട്ടായിരിക്കണം നമുക്ക് വേണ്ടതെന്ന് സംവിധായകന്‍ അറ്റ്‌ലീ എആര്‍ റഹ്മാനോട് ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്നാണ് സംഗീത മാന്ത്രികന്‍ റെക്കോര്‍ഡിംഗിലേക്ക് കടക്കുന്നത്. സിനിമയുടെ പ്രധാന രംഗങ്ങളില്‍ വരുന്ന ഒരു പാട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ഇന്‍സ്പിരേഷണല്‍ പാട്ടായിട്ടാണ് എആര്‍ റഹ്മാന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

പാട്ടിന്റെ കൂടെ ബിഗിലിലെ വനിതാ ഫുട്‌ബോള്‍ ടീമിനൊപ്പമുളള വിജയുടെ ചിത്രങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും വിജയ് ചിത്രമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്ന് അറിയുന്നു.

ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. സൂപ്പര്‍ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററുകളും നേരത്തെ തരംഗമായി മാറിയിരുന്നു. വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായിട്ടാണ് ബിഗില്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, യോഗി ബാബു, റീബ മോണിക്ക ജോണ്‍, ഇന്ദുജ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു.ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് റൂബെനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. 140 കോടി ബഡ്ജറ്റിലാണ് ദളപതി ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് ചിത്രത്തിന്റെ റിലീസിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











