For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയുടെ അടുത്ത മാസ് ദീപാവലിക്ക്! ദളപതി 63 വരുന്നു! സൂപ്പര്‍താര ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ! കാണൂ

  |

  ദളപതി വിജയുടെ സിനിമകള്‍ ആരാധകര്‍ക്ക് എന്നുമൊരു ആവേശം തന്നെയാണ്. നടന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും എല്ലാവരും അത് ആഘോഷിച്ചു കാണാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും താരത്തെ ഇഷ്ടപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രവും വിജയമായതോടെ വിജയുടെ താരത്തിളക്കം വീണ്ടും കൂടിയിരിക്കുകയാണ്.

  മലയാളത്തിന് പുതിയൊരു നായികയെ കിട്ടി, ഞാന്‍ പ്രകാശനിലെ സലോമിയുടെ അമ്മ, രമ്യ സുരേഷുമായി അഭിമുഖം!

  പൊളിറ്റിക്കല്‍ ത്രില്ലറായിരുന്ന സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സര്‍ക്കാരിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂപ്പര്‍താരം അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുളള മറ്റൊരു വിവരം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ്.

  ദളപതി 63

  ദളപതി 63

  തെരി,മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയ്-അറ്റ്‌ലീ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 63. ഇരുവരും ഒന്നിച്ച ആദ്യ രണ്ടു ചിത്രങ്ങള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സര്‍ക്കാരിനു മുന്‍പ് വിജയയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി മാറിയ സിനിമയായിരുന്നു മെര്‍സല്‍. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേ നേടിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. തെറി എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍നിന്നും മികച്ച വിജയം നേടി. ദളപതി 63യും ഇത്തരത്തില്‍ വിജയമാകുമെന്നാണ് ആരാധക പ്രതീക്ഷകള്‍.

  സ്‌പോര്‍ട്‌സ് ത്രില്ലര്‍

  സ്‌പോര്‍ട്‌സ് ത്രില്ലര്‍

  ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ദളപതി എത്തുന്നു. വിജയ് ഇതുവരെ ചെയ്യാത്ത തരത്തിലുളള കഥാപാത്രം കൂടിയായിരിക്കും സിനിമയിലേതെന്നും അറിയുന്നു. സിനിമയ്ക്കു വേണ്ടി കിടിലന്‍ മേക്ക് ഓവറില്‍ വിജയ് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്റെ മെലിഞ്ഞ സാധാരണ ലുക്കില്‍നിന്നും മാറി കുറച്ച് കൂടി മസ്‌കുലൈന്‍ ആയ കായിക താരത്തിന് ഇണങ്ങുന്ന പ്രകൃതത്തിലേക്ക് ആയിരിക്കും വിജയ് മാറുക.

  ഷൂട്ടിംഗ്

  ഷൂട്ടിംഗ്

  ദളപതി 63യുടെ ഷൂട്ടിംഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി 21ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന സിനിമയില്‍ ഏറെക്കുറെ മെര്‍സല്‍ ടീം തന്നെയാകും അണിനിരക്കുക.

  താരനിര

  താരനിര

  ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാകും വിജയ് ചിത്രത്തിലെ നായിക. ഏറെ നാളുകള്‍ കഴിഞ്ഞാണ് വിജയുടെ നായികയായി നയന്‍സ് വീണ്ടും അഭിനയിക്കുന്നത്. അറ്റ്‌ലീയുടെ ആദ്യ സിനിമയായ രാജാറാണിയില്‍ മുഖ്യവേഷത്തില്‍ എത്തിയത് നയന്‍താരയായിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്കുളളത്. മെര്‍സല്‍ പോലെ ഇത്തവണയും വലിയ ക്യാന്‍വാസിലുളള ഒരു ചിത്രം തന്നെയായിരിക്കും ദളപതി 63.

  വിജയുടെ അവസാന രണ്ട് സിനിമകളും

  വിജയുടെ അവസാന രണ്ട് സിനിമകളും

  എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ദളപതി 63 നിര്‍മ്മിക്കുന്നത്. വിജയുടെ അവസാന രണ്ട് സിനിമകളും 200 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ദളപതി 63യും ഇതേപോലെ നേട്ടം കൊയ്യുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വിജയുടെ ഇതുവരെ കാണാത്ത തരത്തിലുളള ഒരു ചിത്രം തന്നെയായിരിക്കും ദളപതി 63യെന്ന് സംവിധായകന്‍ അറ്റ്‌ലീ തന്നെ അടുത്തിടെ വൃക്തമാക്കിയിരുന്നു.

  മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ സിനിമ, മാമാങ്കത്തിന് ഉടന്‍ തിരിതെളിയും! മിനുക്ക് പണികള്‍ പൂര്‍ത്തിയാവുന്നു!

  നയന്‍താരയുടെ തലയെഴുത്ത് മാറ്റിയെഴുതിയ ആ ആറ് പേര്‍ ആരൊക്കെയാണ്, കാണൂ...

  English summary
  thalapathy 63 movie new updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X